കോട്ടയം : ഒരു കോഴിക്ക് ഒരു ലക്ഷത്തി ഇരുപത്തിനായിരതി ഒരുന്നൂറ്റിഒന്ന് രൂപ വില ! വില കേട്ട് ആരും ഞെട്ടണ്ട കോട്ടയം നട്ടാശേരി പൊൻപള്ളി സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിലെ വി.ഗീവർഗീസ് സഹദായുടെ ഓർമ്മപെരുനാളിനോട് അനുബന്ധിച്ചു നടന്ന വാശിയേറിയ ലേലത്തിലാണ് കോഴി ലക്ഷം ക്ലബിൽ ഇടം പിടിച്ചത്. രാമനാമൂലയിൽ സോണി ജേക്കബ് ആണ് കോഴിയെ പൊന്നും വില കൊടുത്ത് വാങ്ങിയത്. ഇത് ആദ്യമായിട്ടല്ല ലക്ഷം ക്ലബ്ബിൽ ഇടം പിടിക്കുന്നത് മുൻവർഷങ്ങളിലും കോഴി ലക്ഷം ക്ലബ്ബിൽ ഇടം പിടിച്ചിട്ടുണ്ട്.
എന്നാൽ ആദ്യമായിട്ടാണ് ഇത്രയും ഉയർന്ന തുകയ്ക്ക് കോഴി ലേലത്തിൽ പോകുന്നത്.എല്ലാവർഷവും ഗീവർഗീസ് സഹദായുടെ ഓർമ്മപെരുനാളിനോട് അനുബന്ധിച്ചു പള്ളിയിൽ നടക്കുന്നതാണ് കോഴി ലേലം.ഷൈജു ജോസ് ചെന്നിക്കര അച്ഛന്റെ നേതൃത്വത്തിൽ നടന്ന ലേലത്തിൽ ഇടവകയിലെ മുന്നൂറോളം ആളുകൾ പങ്കെടുത്തു. ആദ്യ ആയിരത്തിയെന്ന് രൂപ മുതൽ തുടങ്ങുന്ന ലേലം വിളിയാണ് പിന്നീട് ലക്ഷം ക്ലബ്ബിൽ ഇടം പിടിച്ചത്.