കോട്ടയം : കോട്ടയം ജില്ലാ റസിഡന്റ്സ് അസോസിയേഷൻ അപ്പെക്‌സ് കൗൺസിലിന്റെ നേതൃത്വത്തിൽ (24.01.2025) വെളളിയാഴ്ച രാവിലെ 10.00ന് എം.ഡി സെമിനാരി ഹൈസ്‌കൂൾ ഓഡിറ്റോറിയത്തിൽ മദ്യവും മയക്കുമരുന്നിനുമെതിരെ കേരള സംസ്ഥാന എക്സൈസ് വകുപ്പിൻ്റെ “വിമുക്തമിഷൻ” അവതരിപ്പിക്കുന്ന ബോധവൽക്കരണ ക്ലാസും, അതിനോടനുബന്ധിച്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ വി. ജയരാജ് എറണാകുളം അവതരിപ്പിക്കുന്ന ഓട്ടൻതുളളലും, കോട്ടയം ജില്ലാ അഡീഷണൽ സുപ്രണ്ട് ഓഫ് പോലീസ് വിനോദ് പിള്ള ഉദ്ഘാടനവും, കോട്ടയം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ആർ. ജയചന്ദ്രൻ മുഖ്യ പ്രഭാഷണവും നടത്തും. ജോൺ. സി. ആൻ്റണി അദ്ധ്യക്ഷ്യസ്ഥാനം വഹിക്കും, കൺവീനർ വി കൃഷ്‌ണമൂർത്തി സ്വാഗതവും, പ്രിൻസിപ്പാൾ ജേക്കബ് ജോൺ, ഹെഡ്‌മാസ്റ്റർ ഡാനീഷ് പി. ജോൺ, വാർഡ് കൗൺസിലർ ജയമോൾ ജോസഫ്,ജോൺ മത്തായി മണപ്പുറത്ത് എന്നിവർ ആശംസാ പ്രസംഗവും നടത്തും.