മണിമല ഹോളി മാഗി ഫൊറോന പള്ളിയിൽ വിശുദ്ധ പൂജരാജാക്കന്മാരുടെ തിരുന്നാൾ ഡിസംബർ 31 മുതൽ ജനുവരി ഏഴ് വരെ

കോട്ടയം : കിഴക്ക് രക്ഷകന്റെ നക്ഷത്രം കണ്ട് അവനെ ആരാധിക്കാൻ വന്ന വിശുദ്ധ പൂജരാജാക്കന്മാരുടെ തിരുനാളും 48 -ാ മത് മണിമല ബൈബിൾ കൺവൻഷനും നമ്മുടെ ഇടവകയിൽ 2024 ഡിസംബർ 31 മുതൽ 2025 ജനുവരി 7 വരെ ഭക്ത്യാദരപൂർവ്വം ആചരിക്കുകയാണ്. ദേവാലയം സ്ഥാപിതമായിട്ട് 2025 ൽ 200 വർഷം പൂർത്തിയാകുകയാണ്.അതോടൊപ്പം ലിറ്റിൽ ഫ്ളവർ എൽ. പി സ്‌കൂൾ സ്ഥാപിതമായിട്ട് ’75 വർഷവും. ജൂബിലി നമുക്ക് ആചരിക്കാം. കൺവൻഷനിലും തുടർന്നുള്ള തിരുനാൾ തിരുക്കർമ്മങ്ങളിലും ഭക്ത്യാദരപൂർവ്വം പങ്കെടുത്ത് വിശുദ്ധ പൂജരാജാക്കന്മാരുടെ മാദ്ധ്യസ്ഥത്തിൽ ദൈവാനുഗ്രഹങ്ങൾ പ്രാപിക്കുവാൻ ഏവരേയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.മണിമല ഹോളി മാഗി ഇടവക സ്ഥാപിതമായിട്ട് 200 വർഷങ്ങൾ പൂർത്തിയാകുകയാണ്.

Advertisements

1824 മെയ് മാസം വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാൾ ദിനത്തിൽ ഇടവക ദൈവാലയത്തിന്റെ കല്ലീടിൽ കർമ്മം നടത്തുകയും 1825 ജനുവരി മാസം 6 -ാം തീയതി പളളിയുടെ വെഞ്ചരിപ്പ് കർമ്മം നടത്തുകയും ചെയ്‌തു. പീന്നിട് സ്ഥലപരിമിതികൾ മൂലം പളളി പുതുക്കി പണിയുകയും 1958 ജനുവരി 4 -ാം തീയതി നിലവിലുള്ള മനോഹരമായ പളളിയുടെ കൂദാശകർമ്മം ആഭിവന്ദ്യ മാർ മാത്യു കാവുകാട്ട് പിതാവ് നിർവ്വഹിക്കുകയും ചെയ്തു.പിന്നീട് കാലാകാലങ്ങളിൽ ഈ ഫൊറോനയിൽ ഉൾപ്പെടുന്ന എല്ലാ പള്ളികളും മാതൃഇടവകയിൽ നിന്നും സ്വതന്ത്ര ഇടവകകളായി വേർപിരിഞ്ഞു പോയിട്ടുളളതാണ്.ദ്വി ശതാബ്ദി ആഘോഷങ്ങൾ മനോഹരവും ഭക്തി നിർഭരവുമായി ക്രമീകരിച്ചു വരുന്നു. 2024 മെയ് 12ന് അഭിവന്ദ്യ കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി പിതാവ് ഉദ്ഘാടനം ചെയ്ത ആഘോഷങ്ങൾക്ക് 2025 മെയ് 11ന് അഭിവന്ദ്യ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവ് സമാപനം കുറിക്കും.മണിമലയിൽ നിന്നും ഹൈറേഞ്ച്, മലബാർ പ്രദേശങ്ങളിലേയ്ക്ക് കുടിയേറിപ്പാർത്തവരും ജോലിക്കായി വിദേശത്ത് പോയവരും ഈ സമയം ഇവിടെ എത്തി ഓർമ്മകൾ പുതുക്കി അനുഗ്രഹങ്ങൾ പ്രാപിക്കുന്നു.മണിമല ഹോളി മാഗി ഫൊറോനാ പള്ളി വികാരി വെരി റവ.ഫാ. മാത്യു താന്നിയത്ത്, അസി. വികാരി റവ.ഫാ സെബാസ്റ്റ്യൻ കളത്തിപറമ്പിൽ, കൈക്കാരന്മാരായ റ്റി ജെ എബ്രാഹം തീമ്പലങ്ങാട്ട്, ജോസ് സി വർഗീസ് ചെമ്മരപ്പള്ളിൽ, മനോജ് തോമസ് കോയിപ്പുറം, തിരുനാൾ ജനറൽ കൺവീനർ ജോസ് മാത്യു മാളിയേക്കൽ, ജോയിൻ്റ് കൺവീനർ എൽ ജെ മാത്യു ളാനിത്തോട്ടം, പബ്ളിസിറ്റി കൺവീനർ അനീഷ് തോമസ് കോവാട്ട് എന്നിവർ തിരുനാൾ സംബന്ധിച്ച വിശദീകരണങ്ങൾ നൽകി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.