ശമ്പളവും ശമ്പള വർദ്ധനവുംമിനിമം കൂലിയും അട്ടിമറിച്ച സംസ്ഥാന സർക്കാർ നയത്തിനെതിരെ സ്കൂൾ പാചക തൊഴിലാളി യൂണിയൻ എഐടിയുസിയുടെ നേതൃത്വത്തിൽ കോട്ടയത്ത് കളക്ട്രേറ്റ് ധർണ്ണ നടന്നു

കോട്ടയം : സംസ്ഥാന സർക്കാർ തൊഴിലാളികൾക്ക് നൽകിയ വാഗ്ദാനം പാലിക്കാത്തതിനെതിരെയും യൂണിയനുകളുമായി വിദ്യാഭ്യാസ, തൊഴിൽ മന്ത്രിമാർ നടത്തിയ ചർച്ചയിലെ തീരുമാനങ്ങൾ ലംഘിക്കുന്ന നടപടിക്കുമെതിരെ സ്കൂൾ പാചക തൊഴിലാളി യൂണിയൻ എഐറ്റിയൂസി കോട്ടയം കളക്ട്രേറ്റിനു മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി. എ ഐ ടി യൂസി കോട്ടയം ജില്ലാ സെക്രട്ടറി അഡ്വ: വി കെ സന്തോഷ്കുമാർ ഉദ്ഘാടനം ചെയ്തു.ഏപ്രിൽ മാസത്തിൽ തിരുവനന്തപുരത്ത് നടന്ന മന്ത്രിതല ചർച്ചയിൽ എടുത്ത പ്രധാനപ്പെട്ട തീരുമാനങ്ങൾ നാലുമാസം പിന്നിട്ടിട്ടും സർക്കാർ നടപ്പിലാക്കുന്നില്ല .മിനിമം കൂലി പരിധിയിൽ നിന്നും സ്കൂൾ പാചക തൊഴിലാളികളെ ഒഴിവാക്കിയ രണ്ടാം എൽഡി എഫ് സർക്കാരിൻ്റെ ഉത്തരവ് ഉടൻ പിൻവലിക്കുമെന്നും മിനിമം വേദനം നടപ്പിലാക്കുമെന്നും തൊഴിലാളികളുടെ വിരമിക്കൻ പ്രയം 65 വയസാക്കുമെന്നും എല്ലാ മാസവും അഞ്ചാം തീയതിക്കകം തൊഴിലാളികളുടെ അക്കൗണ്ടിൽ ശമ്പളം നൽകുമെന്നും ഉൾപ്പെടെ ഉള്ള യോഗ തീരുമാനങ്ങൾ സർക്കാർ അട്ടിമറിക്കുകയാണ്.

Advertisements

5-ാം തീയതി മുടങ്ങാതെ ശമ്പളം നൽകുമെന്ന വാഗ്ദാനവും ഇതുവരെ പാലിക്കാൻ പറ്റിയിട്ടില്ല. ഓണക്കാലത്തു പോലും ആഗസ്റ്റ് മാസത്തെ ശമ്പളം ലഭിക്കുമെന്ന് ഇതേ വരെ ഉറപ്പായിട്ടില്ല. ജൂലൈ മാസത്തെ ശമ്പളവും 1650 രൂപ ഓണ അലവൻസും ലഭിച്ചത് മാത്രമാണ് തൊഴിലാളികൾക്ക് ഏക ആശ്വാസം. മറ്റിതര വിഭാഗം ജീവനക്കാർക്ക് ഓണത്തിന് വാരിക്കോരിനൽകുന്ന സർക്കാർ സ്കൂൾ പാചക തൊഴിലാളികളെ അവിടെയും അവഗണിക്കുകയാണ് ചെയ്യുന്നത്. മന്ത്രിതല ചർച്ചയിലെ തീരുമാനങ്ങൾ നടപ്പിലാക്കും വരെ ശക്തമായ സമരം സംഘടിപ്പിക്കുമെന്നും എഐറ്റി യൂസി നേതാക്കൾ പറഞ്ഞു.സ്കൂൾ പാചക തൊഴിലാളി യൂണിയൻ എഐടിയുസി ജില്ലാ പ്രസിഡൻ്റ് പി പ്രദീപ് യോഗത്തിന് അധ്യക്ഷത വഹിച്ചു. ബി കെ എം യു സംസ്ഥാന സെക്രട്ടറി ജോൺ വി ജോസഫ്, യൂണിയൻ സംസ്ഥാന ട്രഷറർ ആലീസ് തങ്കച്ചൻ,ജില്ലാപഞ്ചായത്ത് അംഗം പി എസ് പുഷ്പമണി , എഐടിയുസി കോട്ടയം മണ്ഡലം സെക്രട്ടറ എബി ക്കുന്നേപ്പറമ്പിൽ, വത്സലകുമാരി, ഏലിയാമ്മ ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.

Hot Topics

Related Articles