പനച്ചിക്കാട് : ഗ്രാമ പഞ്ചായത്ത് പരിധിയിൽ സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് വാസഗൃഹങ്ങൾക്കും പൊതു നിരത്തുകളിലെ യാത്രക്കാർക്കും അപകടകരമായ നിലയിൽ നിൽക്കുന്ന മരങ്ങൾ കാലവർഷക്കെടുതിയിൽ മറിഞ്ഞു വീണ് വ്യക്തികളുടെ ജീവനോ സ്വത്തിനോ അപകടം സംഭവിക്കുവാൻ സാധ്യതയുള്ളതിനാൽ മരങ്ങളുടെ ഉടമസ്ഥർ സ്വന്തം ചിലവിലും ഉത്തരവാദിത്വത്തിലും അവ മുറിച്ചു മാറ്റുകയോ വെട്ടി ഒതുക്കുകയോ ചെയ്ത് അപകടസാധ്യത ഒഴിവാക്കേണ്ടതാണ് . അങ്ങനെ ചെയ്യാത്ത പക്ഷം ഇതിൻമേൽ ഉണ്ടാകുന്ന സകലമാന കഷ്ടനഷ്ടങ്ങൾക്കും ദുരന്ത നിവാരണ നിയമം 2005 സെക്ഷൻ 30 (2) പ്രകാരം മരങ്ങളുടെ ഉടമസ്ഥൻ മാത്രമായിരിക്കും ഉത്തരവാദിയെന്നും പനച്ചിക്കാട് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അറിയിക്കുന്നു.