കോട്ടയം : രണ്ടുദിവസമായി ചങ്ങനാശേരിയില്‍ നടന്ന എഐഎസ്എഫ് 58-ാം ജില്ലാ സമ്മേളനം സമാപിച്ചു. സമാപന ദിവസമായ ഇന്നലെ ‘വിദ്യാർത്ഥിത്വം ബ്രിട്ടണ്‍ മുതൽ ബിജെപിവരെ’ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. എഐഎസ്എഫ് മുൻ ദേശീയ കമ്മിറ്റിയംഗം കെ ജെ ജോയ്സ്, സംസ്ഥാന ജോയിന്റ് ജോയിൻ സെക്രട്ടറി അസ്ലം ഷാ, വൈസ് പ്രസിഡന്റുമാരായ ബി ദർശിത്ത്, എന്നിവർ പ്രഭാഷണം നടത്തി. സംസ്ഥാന കമ്മറ്റിയംഗം നിഖില്‍ ബാബു മോഡറേറ്ററായിരുന്നു. അഡ്വ.അനൂപ് നമ്പൂതിരി എൻഡോവ്മെന്റ് വിതരണം സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. വി ബി ബിനു ഉദ്ഘാടനം ചെയ്തു.
എഐഎസ്എഫ് ദേശീയ കമ്മിറ്റിയംഗം ബിബിൻ അടൂര്‍, സംസ്ഥാന വൈസ് പ്രസിഡന്റ് നന്ദു ജോസഫ്, സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ജോൺ വി ജോസഫ്, എഐവൈഎഫ് ജില്ലാ സെക്രട്ടറി ഷമ്മാസ് ലത്തീഫ് എന്നിവർ അഭിവാദ്യം ചെയ്തു. ഭാരവാഹികളായി ജിജോ ജോസഫ് (പ്രസിഡന്റ്), അഖിൽ കെ യു (സെക്രട്ടറി), അശ്വിൻ തമ്പി, വിഷ്ണുപ്രിയ കെ ബി, അശ്വിൻ മോഹൻദാസ്(വൈസ് പ്രസിഡന്റുമാര്‍), ശ്രീലക്ഷ്മി, ലയ അജിത് കുമാർ (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെ തെരഞ്ഞെടുത്തു.ഫോട്ടോ: ജിജോ (പ്രസിഡന്റ്), അഖില്‍ (സെക്രട്ടറി)