കോട്ടയം : കോട്ടയം അർത്തൂട്ടി കവലയിൽ കാറിന്റെ ഡോർ തുറക്കുന്നതിനിടെ ഓട്ടോറിക്ഷ ഇടിച്ച് അപകടം. ഇന്ന് രാവിലെ 10 മണിയോടെ കോട്ടയം അർത്തൂട്ടി കവലയിൽ ആയിരുന്നു അപകടം. കാറിൽ നിന്നും റോഡിലേക്ക് ഇറങ്ങുന്നതിനിടെ അശ്രദ്ധമായി ഡോർ തുറക്കുന്നതിനിടെ ഓട്ടോറിക്ഷ സ്വിഫ്റ്റ് കാറിന്റെ ഡോറിൽ ഇടിക്കുകയും ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം നഷ്ടമായി റോഡിൽ ഉണ്ടായിരുന്ന മറ്റൊരു കാറിൽ ഓട്ടോറിക്ഷ ഇടിക്കുകയും ആയിരുന്നു.അപകടത്തിൽ സ്വിഫ്റ്റ് കാറിന്റെ ഡോറും ഓട്ടോറിക്ഷയുടെ സൈഡ് ഭാഗവും റോഡിൽ ഉണ്ടായിരുന്ന മഹീന്ദ്ര എക്സ്‌യുവിയുടെ മുൻഭാഗവും തകർന്നു.
അശ്രദ്ധമായി സ്വിഫ്റ്റ് കാറിന്റെ ഡോർ തുറന്നതാണ് അപകടകാരണമായി നാട്ടുകാർ പറയുന്നത്. കോട്ടയം അർത്തൂട്ടി കവലയിൽ സർവീസ് നടത്തുന്ന ഓട്ടോറിക്ഷയാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ സ്വിഫ്റ്റ് കാറിന്റെ ഡോർ പൂർണമായും തകർന്നു. കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ സംഭവസ്ഥലത്ത് എത്തി മറ്റ് നടപടികൾ സ്വീകരിച്ചു.