കോട്ടയം കഞ്ഞിക്കുഴി പുളിക്കച്ചിറയിൽ വീടിന്റെ മേൽക്കൂര ഇടിഞ്ഞുവീണ് അപകടം : വീട്ടമ്മ സാരമായ പരിക്കുകളോടെ രക്ഷപ്പെട്ടു

കോട്ടയം : കോട്ടയം കഞ്ഞിക്കുഴി പുളിക്കച്ചിറയിൽ വീടിന്റെ മേൽക്കൂര ഇടിഞ്ഞുവീണ് അപകടം. ഇന്ന് വൈകുന്നേരം അഞ്ചുമണിയോടുകൂടിയായിരുന്നു അപകടം. കഞ്ഞിക്കുഴി പുളിക്കച്ചിറ കളപ്പുരക്കൽ വീട്ടിൽ ബെന്നി ജോർജിന്റെ വീടിന്റെ മേൽക്കൂരയാണ് ഇടിഞ്ഞ് വീണത്. അപകടത്തിൽ ബെന്നിയുടെ ഭാര്യ അമ്പിളിക്ക് സാരമായ പരിക്കുകൾ ഏറ്റിരുന്നു. ഇവരെ കോട്ടയം ജില്ല ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകുന്നേരത്തോടുകൂടി പ്രദേശത്ത് മഴ പെയ്തിരുന്നു ഇതിനു പിന്നാലെയാണ് വീടിന്റെ മേൽക്കൂര ഇടിഞ്ഞു വീണത്. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ അതിശക്തമായ മഴയിൽ ബെന്നിയുടെ വീടിനുള്ളിൽ വെള്ളം കയറുന്ന സാഹചര്യവും ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് വീടിന്റെ മേൽക്കൂര മുഴുവനായും ഇടിഞ്ഞുവീണത്. കൂലിപ്പണിക്കാരനായ ബെന്നിക്ക് ഭാര്യയും രണ്ട് മക്കളുമാണ് ഉള്ളത്.

Advertisements

Hot Topics

Related Articles