ലഹരി വിരുദ്ധ ദിനം ആചരിച്ച് കോട്ടയം മുപ്പായിക്കാട് എൽപി സ്കൂൾ

മൂലേടം : മുപ്പായിക്കാട് എൽപി സ്കൂളിൽ ലഹരി വിരുദ്ധ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. ഹെഡ്മിസ്ട്രസ് ഐസി കെ കോര ചടങ്ങിൽ സ്വാഗതം ആശംസിച്ചു. നാട്ടകം പി എച്ച് സി നേഴ്സ് മനു കുട്ടികൾക്കായി ബോധവത്ക്കരണ ക്ലാസ് നയിച്ചു. ഹെൽത്ത്‌ ഇൻസ്‌പെക്ടർ ഹാജിറ മുഹമ്മദ് ലഹരി വിരുദ്ധ പോസ്റ്റർ പ്രകാശനം ചെയ്തു. പി ടി എ പ്രസിഡൻ്റ് രഞ്ജിത്ത് ഇ എം ലഹരിവിരുദ്ധ ദിന പ്രതിജ്ഞ കുട്ടികൾക്ക് ചൊല്ലിക്കൊടുത്തു. തുടർന്ന് കുട്ടികളുടെ ലഘു നാടകം, സൂബ ഡാൻസ്, കുട്ടി ചങ്ങല തുടങ്ങി വിവിധ പരിപാടികൾ നടന്നു. പി ടി എ പ്രസിഡൻ്റ് നിഷബാബു ചടങ്ങിൽ കൃതജ്ഞത രേഖപ്പെടുത്തി.

Advertisements

Hot Topics

Related Articles