നാടിനും സേനയ്ക്കും മാതൃകയും അഭിമാനവുമായി ഹരിത കർമ്മസേനാഗംങ്ങളായ രാജമ്മയും രോഹിണിയും

കോട്ടയം : ഹരിത കർമ്മസേനാഗംങ്ങൾ ആയ രാജമ്മയും രോഹിണിയും നാടിനും സേനയ്ക്കും മാതൃകയും അഭിമാനവുമായി.വീടുകളിൽ നിന്നും ശേഖരിച്ച മാലിന്യങ്ങൾക്കിടയിൽ നിന്നും ലഭിച്ച സ്വർണ്ണാഭരണം ഉടമയ്ക്ക് തിരികെ നൽകിയാണ് രാജമ്മയും രോഹിണിയും അഭിമാനമായത്.തിരുവാർപ്പ് അമ്പാടിയിൽ പ്രകാശിന്റെ ഭാര്യയുടെ നഷ്ടപ്പെട്ട സ്വർണ്ണമമാണ് ഇവരുടെയും കൃത്യമായ ഇടപെടലിൽ തിരികെ ലഭിച്ചത്.തിരുവാർപ്പ് പഞ്ചായത്ത്nമുൻ പ്രസിഡന്റ് അജയൻ കെ മേനോന്റെയും വാർഡ് മെമ്പർ ജയറാണിയുടെയും സാന്നിദ്ധ്യത്തിൽ സ്വർണ്ണം ഉടമയ്ക്ക് കൈമാറി.

Advertisements

Hot Topics

Related Articles