കോട്ടയം : പാമ്പാടി കോത്തല ചേന്നംപള്ളിയിൽ കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് അപകടം. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടുകൂടിയായിരുന്നു അപകടം.ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമായി നാട്ടുകാർ പറയുന്നത്. കോട്ടയം മെഡിക്കൽ കോളേജിലേക്ക് രോഗിയുമായി വന്നശേഷം തിരികെ പോകും വഴിയാണ് വാഹനം നിയന്ത്രണം നഷ്ടമായി മറിഞ്ഞത്. ഉടൻതന്നെ നാട്ടുകാരുടെ നേതൃത്വത്തിൽ വാഹനത്തിൽ ഉള്ളവരെ പുറത്തെടുക്കുകയായിരുന്നു.അപകട സമയം വാഹനത്തിനുള്ളിൽ നാല് പേർ ഉണ്ടായിരുന്നു ഇവരെ സാരമായ പരിക്കുകളോടെ അടുത്തുള്ള പാമ്പാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
Advertisements