കോട്ടയത്ത് ലഹരി വിരുദ്ധ ദിനത്തിൽ ബോധവത്കരണമായി ജില്ലാ പൊലീസ് : നഗരത്തിൽ ഫ്ളാഷ് മോബും ബോധവത്കരണ സെമിനാറും നടത്തി

കോട്ടയം : കോട്ടയം ജില്ലാ പോലീസിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് സ്കൂൾ കുട്ടികളുമായി ചേർന്ന് ലഹരി വിരുദ്ധ ബോധവൽക്കരണവും ഫ്ലാഷ് മോബും നടത്തി. പരിപാടി കോട്ടയം അഡീഷണൽ എസ് പി എ.കെ വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. ഈസ്റ്റ്‌ പോലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ യു ശ്രീജിത്ത്‌ സ്വാഗതം പറഞ്ഞു. കോട്ടയം ഡിവൈ.എസ്.പി കെജി അനീഷ് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. നർക്കോട്ടിക് സെൽ ഡിവൈ.എസ്.പി എ.ജെ തോമസ് ലഹരിയുടെ ഉപയോഗത്തെപ്പറ്റിയും നിയമ വശങ്ങളെക്കുറിച്ചും ശ്രദ്ധിക്കേണ്ട കാര്യങ്ങളെ പറ്റിയും സന്ദേശം നൽകി. കോട്ടയം വെസ്റ്റ് എസ് ഐ വിദ്യ നന്ദി പറഞ്ഞു.കോട്ടയത്തെയും പരിസര പ്രദേശങ്ങളിലെയും ഏകദേശം പത്തോളം സ്കൂളിലെ നൂറിലധികം വിദ്യാർത്ഥികളും അധ്യാപകരും ചടങ്ങിൽ പങ്കെടുത്തു. ശേഷം സ്കൂൾ വിദ്യാർത്ഥികൾ അവതരിപ്പിച്ച ലഹരി വിരുദ്ധ ഫ്ലാഷ് മോബ് കോട്ടയം നാഗമ്പടം പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപത്ത് നടന്നു.

Advertisements

Hot Topics

Related Articles