കോട്ടയം : ഇന്ത്യാ മഹാരാജ്യത്തിൽ ഉപതിരഞ്ഞെടുപ്പ് നടത്തപ്പെട്ട അഞ്ച് നിയമസഭാ മണ്ഡലങ്ങളിൽ രണ്ടെണ്ണത്തിൽ ആം ആദ്മി പാർട്ടി വിജയം നേടിയതിൻ്റെ ആഹ്ലാദപ്രകടനം കോട്ടയം തിരുനക്കരയിൽ നടന്നു.ഗുജറാത്ത് വിസാവദരിലും പഞ്ചാബ് ലുധിയാനയിലും ആണ് ആം ആദ്മി പാർട്ടി വിജയിച്ചത്.ആം ആദ്മി പാർട്ടി സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ് ഡോ. സെലീൻ ഫിലിപ്പ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡൻ്റ് അലി സുജാദ് ചടങ്ങിന് അധ്യക്ഷത വഹിച്ചു.വനിതാ വിഭാഗം സംസ്ഥാന ജോ.സെക്രട്ടറി ഫാത്തിമ,ട്രഷറർ കെ.പി.സണ്ണി, പീരുമേട് മണ്ഡലം പ്രസിഡൻ്റ് ജോസഫ് ജേക്കബ്, കോട്ടയം ജില്ലയിലെ നിയോജക മണ്ഡലം പ്രസിഡൻ്റ്മാരായ പ്രിൻസ് മാമൂട്ടിൽ, ദേവസ്യ തെന്നാട്ട്, ഷിബികളപ്പുരക്കൽ പറമ്പിൽ,ജോബി തുളുമ്പൻമാക്കൽ, പ്രാൻസീസ് കൂരോത്ത്, രാജു താന്നിക്കൽ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി ജില്ലാ വൈസ് പ്രസിഡൻ്റ് റോയി വെള്ളരിങ്ങാട്ട് ചടങ്ങിന് നന്ദി പറഞ്ഞു. വിജയാഘോഷത്തിന്റെ ഭാഗമായി പ്രവർത്തകരുടെ നേതൃത്വത്തിൽ മധുര വിതരണവും നടന്നു.
ഗുജറാത്ത്,പഞ്ചാബ് ഉപതെരഞ്ഞെടുപ്പിലെ വിജയം : കോട്ടയത്തും ആം ആദ്മി പാർട്ടിയുടെ ആഹ്ലാദപ്രകടനം
