കോട്ടയം മണിമലയ്ക്ക് സമീപം കരിക്കാട്ടൂരിൽ പ്രതിയുമായി പോയ പൊലീസ് ജീപ്പ് മറിഞ്ഞ് അപകടം

കോട്ടയം : കോട്ടയം മണിമലയ്ക്ക് സമീപം കരിക്കാട്ടൂരിൽ പ്രതിയുമായി പോയ പൊലീസ് ജീപ്പ് മറിഞ്ഞ് അപകടം. ഇന്ന് വൈക്കുന്നേരത്തോടെ ആണ് അപകടം സംഭവിച്ചത്.കോട്ടയം മണിമലയ്ക്ക് സമീപം കരിക്കാട്ടൂർ ഭാഗത്തൂടെ പ്രതിയുമായി വരുകയായിരുന്ന പോലീസ് ജീപ്പ് ആണ് അപകടത്തിൽപ്പെട്ടത്.പത്തനംതിട്ട ചിറ്റാർ സ്റ്റേഷനിലെ ജീപ്പാണ് അപകടത്തിൽ മറിഞ്ഞത്. കനത്ത മഴയിൽ പോലീസ് ജീപ്പ് റോഡിൽ തെന്നി മറിയുകയായിരുന്നു.അപകടത്തിൽ ആർക്കും തന്നെ പരിക്കില്ല.

Advertisements

Hot Topics

Related Articles