കോട്ടയം : തലയോലപ്പറമ്പ് വെട്ടിക്കാട്ട്മുക്ക് പാലത്തിൽ നിന്നും ഒരാൾ ആറ്റിൽ ചാടിയതായി സംശയം.പ്രദേശത്തുനിന്ന് പുരുഷന്റേത് എന്ന് തോന്നിക്കുന്ന ചെരുപ്പ് കണ്ടെത്തി.പ്രദേശത്ത് തലയോലപ്പറമ്പ് പോലീസും അഗ്നിരക്ഷാസേനയും തിരച്ചിൽ ആരംഭിച്ചു.കോട്ടയം എറണാകുളം റൂട്ടിൽ തലയോലപ്പറമ്പ് വെട്ടിക്കാട്ട്മുക്ക് പാലത്തിൽ നിന്നാണ് ഇന്ന് രാവിലെ ഒരാൾ ആറ്റിൽ ചാടിയതായി സംശയം ഉയർന്നത്. പ്രദേശത്ത് പാലത്തിനോട് ചേർന്ന് പുരുഷന്റേത് എന്ന് തോന്നിക്കുന്ന ചെരുപ്പ് കണ്ടെത്തിയതോടെയാണ് ആറ്റിൽ ചാടിയേക്കാം എന്ന സംശയം ഉയർന്നത്.ഇതേ തുടർന്ന് അഗ്നിരക്ഷാസേനയും പോലീസും പ്രദേശത്ത് തിരച്ചിൽ നടത്തുകയാണ്. ഇന്ന് രാവിലെ മുതൽ ആരംഭിച്ച തിരച്ചിൽ ഉച്ചയായിട്ടും തുടരുകയാണ് ഇതുവരെ സൂചനകൾ ഒന്നും ലഭിച്ചിട്ടില്ല.
Advertisements