കോട്ടയം : ബാങ്ക് മേഖലയിലെ താൽക്കാലിക /കരാർ തൊഴിലാളികളുടെ അത്താണിയായ ബാങ്ക് ടെമ്പററി എംപ്ലോയീസ് ഫെഡറേഷൻ (ബി.ടി.ഇ. എഫ്) മൂന്നാം സംസ്ഥാന സമ്മേളനം 2025 ഫെബ്രുവരി 22ന് കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ വച്ച് നടക്കുകയാണ്. സ്ഥിരം ജീവനക്കാരുടെ സ്ഥാനത്ത് താൽക്കാലിക ജീവനക്കാരും ഇപ്പോൾ നിശ്ചിത സമയ ജോലിക്കാരും ആയി തൊഴിൽ മേഖലയിലെ ചൂഷണം കടുത്ത യാഥാർത്ഥ്യമായി തീർന്നു കൊണ്ടിരിക്കുകയാണ്. ഇതിന് ചേരുന്ന വിധം രാജ്യത്തെ തൊഴിൽ നിയമങ്ങളും മാറ്റി എഴുതിയിരിക്കുന്നു. ഈ തൊഴിലാളി ചൂഷണത്തിനെതിരെയും ജനവിരുദ്ധ നയങ്ങൾക്കെതിരെയും അസംഘടിതരെ സംഘടിപ്പിച്ചുകൊണ്ട് നിൽക്കുന്ന സംഘടനയാണ് ബി.ടി.ഇ.എഫ്.
സംഘടനയുടെ മൂന്നാമത് സംസ്ഥാന സമ്മേളനമാണ് കോട്ടയത്ത് നടക്കുന്നത്. സമ്മേളനം വിജയിപ്പിക്കുന്നതിന് വേണ്ടി സ്വാഗത സംഘ രൂപീ കരണ യോഗം 2025 ജനുവരി 29 ബുധനാഴ്ച വൈകിട്ട് 05.00ന് കോട്ടയം ഇ.എം.എസ് ഭവനിൽ (സി.ഐ.ടി.യു ജില്ലാ കമ്മിറ്റി ഓഫീസ്)ൽ ചേരുന്നു. എല്ലാ തൊഴിലാളി സുഹൃത്തുക്കളും ട്രേഡ് യൂണിയൻ, വർഗ്ഗ ബഹുജന സംഘടനകളും, നല്ലവരായ നാട്ടുകാരും, ഇടപാട്കാരും, സംഘാടകസമിതി രൂപീകരണ യോഗത്തിൽ പങ്കെടുക്കണം എന്ന് വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു.