കോട്ടയം ഇല്ലിക്കലിൽ സ്വർണ്ണ കടയിൽ മോഷണ ശ്രമം ; കടയുടെ ഓട് തകർത്ത് ഉള്ളിൽ കയറി ; സിസിടിവികൾ തകർത്ത നിലയിൽ

കോട്ടയം : കോട്ടയം ഇല്ലിക്കൽ കവലയിൽ സ്വർണ്ണ കടയിൽ മോഷണ ശ്രമം ഉണ്ടായതായി പരാതി.ഇല്ലിക്കൽ കവലയിൽ ഉള്ള അമൃത ഗോൾഡിലാണ് മോഷണശ്രമം ഉണ്ടായത്. എന്നാൽ കടയിൽ നിന്നും സ്വർണമോ പണമോ നഷ്ടമായിട്ടില്ല. ഇന്നലെ രാത്രിയിലാണ് സംഭവം.ഇന്ന് രാവിലെ കട തുറക്കാൻ വന്ന ഉടമ ബിനുപ് ദാസ് ആണ് മോഷണ ശ്രമം ഉണ്ടായ വിവരം ആദ്യം അറിയുന്നത്.

Advertisements

ഉടൻതന്നെ വിവരം പോലീസിൽ അറിയിച്ചു.ജ്വല്ലറിയുടെ മുകൾഭാഗത്തെ ഓട് തകർത്തണ് മോഷ്ടാവ് കടയ്ക്കുള്ളിൽ പ്രവേശിച്ചത്. എന്നാൽ പഴയ സ്വർണ്ണം വിൽക്കുന്ന കടയായത്തിനാൽ പൈസയോ മറ്റ് ആഭരണങ്ങളോ ഒന്നും തന്നെ കടയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്നില്ല. കടയ്ക്കുള്ളിൽ ഉണ്ടായിരുന്ന സിസിടിവികൾ തകർത്ത നിലയിലാണ്. കുമരകം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

Hot Topics

Related Articles