ഏറ്റുമാനൂർ : മാരിയമ്മൻ കോവിലിൽ നവംബർ 16ന് ആരംഭിച്ച നാൽപ്പത്തിയൊന്ന് മഹോത്സവം ഡിസംബർ 27ന് ചരിത്ര പ്രസിദ്ധമായ മഞ്ഞൾ നീരാട്ടോടുകൂടിസമാപിക്കുമെന്ന് ക്ഷേത്രഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.ഡിസംബർ 26ന് രാവിലെ മാരിയമ്മൻ പൊങ്കാലയും രാത്രി 12ന് ആഴിപ്രവേശനവും നടക്കും.തീചാമുണ്ഡി, മുത്തപ്പൻ വെള്ളാട്ടം, മുടിയേറ്റ് എന്നിവവിവിധ ദിവസങ്ങളിൽ അരങ്ങേറും.ഡിസംബർ 16ന് വൈകീട്ട് 6.45ന് ക്ഷേത്രം മേൽശാന്തി മുട്ടത്ത്മന ഇല്ലത്ത് എം.കെ. ശ്രീകുമാർ നമ്പുതിരി ദീപം പ്രകാശിപ്പിക്കുന്നതോടെ കലാപരിപാടികൾക്ക് തുടക്കമാകും.ചടങ്ങിൽ കലാം വേൾഡ് റിക്കോർഡ് നേടിയ ദേവാൻഷി .എസ്. കൃഷ്ണയെ ആദരിക്കും.
ഏഴിന് നൃത്താർച്ചന 7.30ന് ഭക്തിഗാനസുധ, 17ന് രാത്രി 7.30ന് തിരുവാതിരകളി,18ന് രാത്രി ഏഴിന് സഗീത നൃത്താഞ്ജലി.19ന് രാത്രി ഏഴിന് നൃത്തം സർഗം സംഗീതം, 20ന് രാത്രി ഏഴിന് ഭക്തിഗാനമാധുരി, 21ന്രാത്രി 7.30ന് കോഴിക്കോട് ശ്രീനിവാസനും സംഘവും അവതരിപ്പിക്കുന്ന തീചാമുണ്ഡി,കരിംകുട്ടിച്ചാത്തൻ.22ന് രാത്രി 7.30ന് കണ്ണൂർ പെരുവണ്ണാൻ പ്രദീപനും സംഘവും അവതരിപ്പിക്കുന്ന മുത്തപ്പൻ വെള്ളാട്ടം.23ന് രാത്രി ഏഴിന് നവരസം 2024.24 ന് രാത്രി 7.30ന് കളമെഴുത്തും പാട്ടും,10ന് ശങ്കരൻകുട്ടി മാരാർ സ്മാരക മുടിയേറ്റ് സംഘത്തിൻ്റെ മുടിയേറ്റ്.25ന് രാത്രി 7.30ന് നൃത്തനാടകം ശങ്കര ധ്യാനം, 26-ന് രാവിലെ 7.30ന് മാരിയമ്മൻ പൊങ്കാലയ്ക്ക് നാഷണൽ ഫോറൻസ് നേറ്റിങ്ഗേൾ അവാർഡ് നേടിയ ഷീലാറാണിദീപം തെളിക്കും. വൈകീട്ട് അഞ്ചിന് കുംഭം എഴുന്നള്ളിപ്പ്ഘോഷയാത്ര.7.05ന് പുഷ്പാഭിഷേകം , പുഷ്പാലങ്കാരം.7.30ന്കറുപ്പൻ ഊട്ട് എട്ടിന് നാമാഭിഷേകം,രാത്രി 12.30ന് ആഴിപൂജ, ആഴിപ്രവേശനം27ന് രാവിലെ ഒൻപതിന് മാരിയമ്മയ്ക്ക് മഞ്ഞൾ നീരാട്ട്’, 12ന് മഹാ പ്രസാമൂട്ടോടെനടയടക്കും.പ്രസിഡൻ്റ് പി. പ്രമോദ് കുമാർ, സെക്രട്ടറി പി.പി. വിനയകുമാർ, ട്രഷറർ പി.കെ. രമേശ് വൈസ് പ്രസിഡന്റ് എം.സി മുരുകൻ, പി.എച്ച്. പ്രദീപ്, എം.ജി പ്രസാദ്, അനീഷ് മോഹൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.