കോട്ടയം : കോട്ടയം ഏറ്റുമാനൂരിൽ മൊബൈൽ ഫോണിന്റെ കവറിനുള്ളിൽ 11 വയസ്സുകാരന്റെ കൈവിരൽ കുടുങ്ങി. ഏറ്റുമാനൂർ പേരൂർ സ്വദേശിയായ ഷെഫിന്റെ കൈവിരൽ ആണ് കുടുങ്ങിയത്. ഇന്ന് രാവിലെ 12 മണിയോടെ ആയിരുന്നു സംഭവം.വീട്ടിൽ കളിക്കുന്നതിനിടയിൽ മൊബൈൽ ഫോണിന്റെ കവറിന്റെ ക്യാമറാഭാഗത്തെ വിടവിൽ കൈ കുടുങ്ങുകയായിരുന്നു. ഊരി മാറ്റാൻ ശ്രമിച്ചെങ്കിലും പറ്റാതെ വന്നതോടെ ഉടൻതന്നെ കുട്ടിയെ കോട്ടയത്തെ അഗ്നിരക്ഷാസേന ഓഫീസിൽ എത്തിക്കുകയായിരുന്നു. തുടർന്ന് അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ മൊബൈൽ കവർ മുറിച്ചുമാറ്റി കുട്ടിയുടെ വിരൽ ഭാഗം പുറത്തെടുക്കുകയായിരുന്നു.
Advertisements