പാമ്പാടി : കോട്ടയം കോത്തല ഇടയ്ക്കാട്ട്ക്കുന്ന് എസ് എൻ പുരം ഗവണ്മെന്റ് ഹൈസ്കൂളിൽ ഹെൽത്ത് ക്ലബ്ബിന്റെ ഉദ്ഘാടനം നടന്നു.സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് കൂരോപ്പട എഫ്എച്ച്സി മെഡിക്കൽ ഓഫീസർ ഡോക്ടർ ടീന ചിന്നു തോമസ് ഉദ്ഘാടനം ചെയ്തു.സ്കൂൾ ഹെഡ്മാസ്റ്റർ കൃഷ്ണകുമാർ ബി ചടങ്ങിന് സ്വാഗതം ആശംസിച്ചു. വരുന്ന ഒരു വർഷത്തേക്കുള്ള സ്കൂളിന്റെ കാര്യപരിപാടികളും പുതിയ പദ്ധതികളും ചടങ്ങിൽ അവതരിപ്പിച്ചു. ആരോഗ്യ കളരി, ഹെൽത്ത് കാർഡ്,പേരെന്റെൽ കമ്മ്യൂണിറ്റി ഹെൽത്ത് പ്രോഗ്രാം തുടങ്ങി വിവിധ പരിപാടികൾക്കും തുടക്കം കുറിച്ചു.ചടങ്ങിൽ സ്കൂൾ സ്റ്റാഫ് സെക്രട്ടറി കൊച്ചു റാണി നന്ദി രേഖപ്പെടുത്തി.
Advertisements