കോട്ടയം : ബാങ്കിംഗ് മേഖലയിലെ 2017 നവംബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വരേണ്ട പതിനൊന്നാം ഉഭയകഷി കരാറും, 2022 നവംബർ ഒന്ന് മുതൽ നടപ്പിലാക്കിയ പന്ത്രണ്ടാം ഉഭയകക്ഷി കരാറും സി.എസ്.ബി ബാങ്കിൽ നടപ്പിലാക്കണമെന്നും, രാജ്യത്ത് നിലനിൽക്കുന്ന തൊഴിൽ നിയമങ്ങൾ ബാങ്ക് മാനേജ്മെൻ്റ് അംഗീകരിക്കണമെന്നും, ജനകീയ ബാങ്കിംഗ് സംരക്ഷിക്കണമെന്നും ആവശ്യപെട്ടു കൊണ്ട് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത ധർണ്ണ സി.എസ്.ബി. ബാങ്കിന് മുന്നിൽ ജനുവരി 24 ന്നടക്കും.ബഹുജന ധർണ്ണ വിജയിപ്പിക്കുന്നതിന് ഇ.എം.എസ് മന്ദിരത്തിൽ (സി.ഐ.ടി.യു ഹാൾ) സമര സഹായ സമിതി രൂപീകരണ യോഗം നടന്നു.
കെ.എസ്. കെ.ടി.യു ജില്ല സെക്രട്ടറി എം.കെ പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. ബി .ഇ.എഫ്.ഐ ജില്ലാ സെക്രട്ടറി കെ.കെ. ബിനു അദ്യക്ഷത വഹിച്ച യോഗത്തിൽ സി.എസ്.ബി.എസ്.എഫ് വൈസ് പ്രസിഡൻ്റ് സി ജൊ വർഗീസ് സ്വാഗതവും റെന്നി പി.സി. നന്ദിയും പറഞ്ഞു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് അജയ്. കെ.ആർ, പി.ഐ. ബോസ്, ആഷിഖ്, സുനിൽ തോമസ്, ലാൽ കുമാർ.ബി, ടെൻസൺ ജോയ്, കെ.പി. ഷാ, ആർ.എ.എൻ റെഡ്യാർ രമ്യാ രാജ്, വി.പി. ശ്രീരാമൻ, ടി. ബാലകൃഷ്ണൻ, ജോസൂട്ടി ടി.ഡി, സുരേഷ് എം.എസ്, തുടങ്ങിയവർ സംസാരിച്ചു.സംഘാടക സമിതി ഭാരവാഹികളായി രക്ഷാധികരികളായി എ.വി. റസ്സൽ, കെ.എം. രാധാകൃഷ്ണൻ, റെജി സക്കറിയയെയും സി.ഐ.ടി.യു ജില്ല സെക്രട്ടറി ടി. ആർ. രഘുനാഥൻ(ചെയർമാൻ). ബി.ഇ.എഫ്.ഐ ജില്ലാ സെക്രട്ടറി കെ.കെ. ബിനു (കൺവീനർ) 101 അംഗ കമ്മിറ്റിയേയും തെരഞ്ഞെടുത്തു.