തെങ്ങിനെ തൂക്കിയെടുത്ത് അഗ്നിരക്ഷാസേന..! കോട്ടയം തിരുവാതിക്കലിൽ റോഡിലേക്ക് അപകടകരമായ രീതിയിൽ വീഴാറായി നിന്ന തെങ്ങ് കോട്ടയം അഗ്നിരക്ഷാസേന സംഘത്തിന്റെ നേതൃത്വത്തിൽ തൂക്കി മാറ്റി

കോട്ടയം : റോഡിലേക്ക് അപകടകരമായ രീതിയിൽ വീഴാറായി നിന്ന തെങ്ങിനെ തൂക്കി മാറ്റി കോട്ടയം അഗ്നിരക്ഷാസേന. കോട്ടയം തിരുവാതുക്കൽ ജംഗ്ഷനിൽ ആയിരുന്നു അപകടകരമായ രീതിയിൽ തെങ്ങ് റോഡിലേക്ക് വീഴാൻ നിന്നത്.ഇന്ന് രാവിലെ 5.30ന് കോട്ടയം അഗ്നിരക്ഷാ നിലയത്തിൽ വന്ന ഫോൺ സന്ദേശത്തെ തുടർന്ന് സീനിയർ ഫയർ റെസ്ക്യൂ ഓഫീസർ ജിതേഷ് ബാബുവിന്റെ നേതൃത്വത്തിൽ ഉള്ള സംഘം തിരുവാതുക്കൾ ജംഗ്ഷനിൽ എത്തുകയായിരുന്നു.ഏകദേശം 80 അടി പൊക്കമുള്ള തെങ്ങ് ചരിഞ്ഞു കെഎസ്ഇബിയുടെ ഇലവൻ കേവി ലൈനിനു മുകളിലൂടെ ചാഞ്ഞു റോഡിലേക്കും കെട്ടിടത്തിനും അപകടം ഭീഷണിയായി വീണു കിടക്കുകയായിരുന്നു.

Advertisements

ഏകദേശം ഒരു മണിക്കൂർ അഗ്നിരക്ഷാസേന അംഗങ്ങൾ ശ്രമിച്ചെങ്കിലും മരം മുറിച്ചു മാറ്റാൻ പറ്റത്തെ സാഹചര്യം ആയിരുന്നു. മെയിൻ റോഡായതിനാലും എതിർവശം കടകൾ ഉള്ളതിനാലും തെങ്ങിൻ മുകളിൽ കയറി മുറിച്ചിടാനും സാധിക്കാത്തെ അവസ്ഥയിൽ ആയിരുന്നു തെങ്ങു ചരിഞ്ഞു നിന്നത്. വാർഡ് കൗൺസിലറുടെ സഹായത്തോടെ ക്രൈൻ സെർവിസിനെ വിളിക്കുകയും ക്രൈൻ വന്നയുടൻ ഗ്രേഡ് ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സുവിൻ സേഫ്റ്റി ബെൽറ്റ്‌ ധരിച്ച് കൊണ്ട് ക്രൈനിന്റെ ഹൂക്കിൽ തൂങ്ങി മുകളിലേക്ക് പൊക്കി തെങ്ങിന്റെ മുകൾ ഭാഗത്തായി ബെൽറ്റ്‌ ഇട്ട് കെട്ടി നിർത്തികൊണ്ട് സുവിൻ താഴെ ഇറങ്ങിയതിന് ശേഷം ക്രൈൻ ഉപയോഗിച്ച് തെങ്ങിനെ തൂക്കി താഴെ ഇറക്കുകയായിരുന്നു. അപകട ഭീഷണിയായി നിന്നിരുന്ന തെങ്ങ് വഴിയേ പോയിരുന്ന വാഹത്തിലോ കെട്ടിടത്തിലോ വീണിരുന്നെങ്കിൽ വൻ അപകടം ഉണ്ടാകുമായിരുന്നു. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ജിതേഷ് ബാബു, ഗ്രേഡ് ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സജു, ഷിജി, സുവിൻ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ അഖിൽ, ഗ്രേഡ് ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ (ഡ്രൈവർ ) രാഗേഷ് എന്നിവർ ദൗത്യത്തിൽ പങ്കാളികളായി.

Hot Topics

Related Articles