കോട്ടയം : സാമൂഹ്യ ചിന്തകൻ കെ എം സലിം കുമാർ അനുസമരണം കോട്ടയം ബാങ്ക് എംപ്ലോയിസ് ഹാളിൽ നടന്നു.പൊതു രാഷ്ട്രീയവും ആദിവാസി ദളിത് രാഷ്ട്രീയവും രണ്ട് ധ്രുവങ്ങളല്ല, ഇന്ത്യൻ ജനാധിപത്യത്തിലെ പ്രധാന ഘടകങ്ങളാണ് എന്ന് സ്‌ഥാപിക്കാനുള്ള പ്രവർത്തനങ്ങളാണ് കെ എം സലിം കുമാർ നടത്തിയതെന്ന് പ്രൊഫ.എ കെ രാമകൃഷ്‌ണൻ ഉദ്ഘാടന ചടങ്ങിൽ പറഞ്ഞു. ജനാധിപത്യത്തെ കുറിച്ചുള്ള തുറന്ന ചർച്ചയാണ് എല്ലാ കാലത്തും അദേഹം തുടങ്ങി വെച്ചത്.സാമൂഹ്യ ചിന്തകൻ കെ എം സലിം കുമാർ അനുസ്‌മരണം കോട്ടയം ബാങ്ക് എംപ്ലോയിസ് ഹാളിൽ ഉൽഘാടനം ചെയ്യുകയായിരുന്നു അദേഹം. മനുസ്‌മൃതി കത്തിക്കൽ അടക്കളുള്ള സമരങ്ങളും ആദിവാസി ഭൂമി പ്രശ്‌നവുമൊക്കെ സലിം കുമാർ ഉയർത്തിയത് കേരളീയ സമൂഹത്തിന് പ്രാഥമിക രാഷ്ട്രീയ പാഠങ്ങൾ ബോധ്യപ്പെടുത്തുന്നതിനാണ്.
ഭരണഘടനയും അതിൽ ആദിവാസി, ദളിത് സമൂഹം എവിടെ നിൽക്കുന്നുവെന്നും അദ്ദേഹം കേരളത്തെ ബോധ്യപെടുത്തി. കക്ഷിരാഷ്ട്രീയത്തിനപ്പുറം തെളിച്ചത്തോട് കൂടി കാര്യങ്ങൾ അവതരിപ്പിക്കുന്ന രീതിയായിരുന്നു സലിം കുമാറിൻ്റെതെന്നും രാമകൃഷ്‌ണൻ പറഞ്ഞു.എൻ കെ വിജയൻ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ.ടി എം യേശുദാസൻ, എം ജെ ബാബു, സി എസ് ജോർജ്, പി ജെ തോമസ്, അഡ്വ. അനില ജോർജ്, എം കെ ശോഭന, വി സി സുനിൽ, രവി കൂത്താട്ടുകുളം, കെ എം കുഞ്ഞുമോൻ എന്നിവർ സംസാരിച്ചു.വി ഡി ജോസ് സ്വാഗതവും കുട്ടപ്പൻ നാടുകാണി നന്ദിയും പറഞ്ഞു.കെ എം സലിം കുമാറിൻ്റെ നേതൃത്വത്തിൽ വൈക്കത്ത് മനുസ്‌മൃതി കത്തിച്ചതിന്റെ വാർഷിക ദിനത്തിലാണ് അനുസ്‌മരണം സംഘടിപ്പിച്ചത്.