കോട്ടയം മെഡിക്കൽ കോളേജിലെ ദുരിതങ്ങൾ അവസാനിക്കുന്നില്ല : സർജറി ബ്ലോക്കിലെ സിഎസ്ആർ മുറിയിൽ പൈപ്പ് പൊട്ടി വെള്ളക്കെട്ട്

കോട്ടയം : മെഡിക്കൽ കോളേജ് ആശുപത്രിയിൽ അനാസ്ഥ തുടരുന്നു. പുതിയ സർജറി ബ്ലോക്കിൽ പ്രവർത്തനം തുടങ്ങിയ ശസ്ത്രക്രിയ ഉപകരണങ്ങൾ അണുവിമുക്തമാക്കുന്ന വിഭാഗത്തിൽ (സി.എസ്.ആർ ) പൈപ്പ് പൊട്ടി സീലിംഗ് തകർ‌ന്ന് വെള്ളക്കെട്ടുണ്ടായി. കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കു മുമ്പായിരുന്നു കെട്ടിടം തകർന്ന വീണ് തലയോലപ്പറമ്പ് സ്വദേശിയായ ബിന്ദു മരിച്ചിരുന്നു. ഈ ഇടിഞ്ഞ് വീണ ഭാഗത്തിന് സമീപം സ്ഥിതി ചെയ്യുന്ന പുതിയ ബ്ലോക്കിലാണ് ഇപ്പോൾ സിംലീഗ് തകർന്ന് വെള്ളക്കെട്ടുണ്ടായത്.പുതിയ സർജറി ബ്ലോക്കിന്റെ എ വൺ എന്ന കെട്ടിടത്തിലാണ് സി.എസ്.ആർ വിഭാഗം പ്രവർത്തിക്കുന്നത്.ഈ വിഭാഗം പ്രവർത്തിക്കുന്ന മുറിയുടെ മുകളിലത്തെ നിലയിലെ വാർഡുകളിലേക്കുള്ള വെള്ളം കടന്നു പോകുന്ന പൈപ്പ് പൊട്ടിയതാണ് വെള്ളക്കെട്ടിന് കാരണം.വെള്ളം ശക്തമായി പുറത്തേയ്ക്ക് ഒഴുകിയതിനെ തുടർന്ന് സി.എസ്.ആർ മുറിയുടെ സീലിംഗ് ഇളകി വെള്ളം മുറിയിലേക്ക് പതിക്കുകയായിരുന്നു. ആദ്യം ജീവനക്കാർ വെള്ളം ബക്കറ്റിൽ പിടിക്കാൻ ശ്രമിച്ചു. എന്നാൽ, സീലിംഗ് ഇളകി തകർന്ന് നിയന്ത്രണാതീതമായി വെള്ളംനിറഞ്ഞ് മുറിയിൽ വലിയ വെള്ളക്കെട്ടുണ്ടാവുകയായിരുന്നു.

Advertisements

പുതിയ ബ്ലോക്കിലേക്ക് മാറിയിട്ടും രക്ഷയില്ല പഴയ സർജറി ബ്ലോക്കിലാണ് 10 മുതൽ 15 വരെയുള്ള വാർഡുകളും പ്രധാന ശസ്ത്രക്രിയ തിയേറ്ററും സി.എസ്.ആർ വിഭാഗവും പ്രവർത്തിച്ചിരുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കു മുമ്പായിരുന്നു 14ാം വാർഡിന്റെ ടോയ്‌ലെറ്റ് ഭാഗം തകർന്ന് വീണ് തലയോലപ്പറമ്പ് സ്വദേശിയായ ബിന്ദു മരിച്ചത്. തുടർന്ന്, 10,11,14 എന്നീ വാർഡുകളും സി.എസ്.ആർ വിഭാഗവും പുതിയ സർജറി ബ്ലോക്കിലേക്ക് മാറ്റി. തിയേറ്റിന്റെ പ്രവർത്തനം പുതിയ ബ്ലോക്കിൽ തുടങ്ങിയിട്ടില്ല. അത്യാഹിത വിഭാഗം കെട്ടിടത്തിലെ തിയേറ്ററിലാണ് നിലവിൽ ശസ്ത്രക്രിയ നടക്കുന്നത്.മെഡിക്കൽ കോളേജിലെ മെൻസ് ഹോസ്റ്റലും സിസ്റ്റർമാർ ഉൾപ്പെടെ താമസിക്കുന്ന ക്വാർട്ടേഴ്‌സുമെല്ലാം തകർന്ന് വീഴാറായ സ്ഥിതിയിലാണ്.

Hot Topics

Related Articles