ഉപസംവരണ വിഷയത്തിൽ പട്ടികജാതി വിഭാഗത്തിനൊപ്പം : മന്ത്രി വി.എൻ.വാസവൻ

ഏറ്റുമാനൂർ : ഉപസംവരണം സംബന്ധിച്ച സുപ്രിം കോടതി വിധിയിലും,ജാതി സെൻസസ് വിഷയത്തിലും പട്ടിക ജാതി സമൂഹത്തിനൊപ്പമാണ് സർക്കാർ നിലാപടെന്ന് മന്ത്രി വി.എൻ.വാസവൻ.ഭാരതീയ വേലൻ സൊസൈറ്റി (ബി. വി.എസ്) കോട്ടയം ജില്ലാ സമ്മേളനം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉപസംവരണവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി സംബന്ധിച്ച് നിയമ വിദഗ്ധരുമായി ആലോചിക്കുന്നതയും, പട്ടികജാതി സമൂഹത്തിന്റ താല്പര്യങ്ങൾ സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞബന്ധമാണെന്നും,സുപ്രീം കോടതി നിർദ്ദേശം സംബന്ധിച്ച് നീയമ വിദഗ്ധയുടെ അഭിപ്രായം സർക്കാർ തേടിയിട്ടുണ്ടെന്നും, അദ്ദേഹം അഭിപ്രായപ്പെട്ടു. ജില്ലാപ്രസിഡന്റ് പി. വി പ്രസന്നൻ ആദ്യക്ഷതവഹിച്ച സമ്മേളനത്തിൽ ബി.വി.എസ് സംസ്ഥാന പ്രസിഡന്റ്‌ രാജീവ് നെല്ലിക്കുന്നേൽ മുഖ്യപ്രഭാഷണം നടത്തി.

Advertisements

ഏറ്റുമാനൂർ നഗരസഭ ചെയർപേഴ്സൺ ലൗലി ജോർജ് പടികര ഉന്നത വിജയം നേടിയ കുട്ടികൾക്ക് സമ്മാനദാനം നിർവഹിച്ചു.നഗരസഭ കൗൺസിലർ ഉഷ സുരേഷ്, ജനറൽ സെക്രട്ടറി സുരേഷ് മൈലാലട്ടുപാറ, അനിത രാജു, പി. സുഭാഷ്, സി. എസ്. ശശീന്ദ്രൻ, വി വി ഗിരീഷ്, എൻഎസ് കുഞ്ഞുമോൻ, പി. പി. ബിനോയ്‌, നിഷ സജികുമാർ, കെ എൻ ശശി,കെ.കോമളവല്ലി നന്ദപ്പൻ തുടങ്ങിയവർ പ്രസംഗിച്ചു.ജില്ലാ ഭാരവാഹികൾ ആയി ജില്ല പ്രസിഡൻന്റ് പി. വി പ്രസന്നൻ, ദീപക് രാജ്,ഹർഷൻ (വൈസ് പ്രസിഡണ്ടുമാർ),രമേശ് ബാബു എം കെ, ജയപ്രകാശ് പി കെ ( വൈസ് പ്രസിഡണ്ടുമാർ), കെഎൻ ശശി ട്രഷറർ, ബിനു ബാലൻ, മനോജ് കുമാർ, ബിനീഷ് എന്നിവരെ ജില്ലാ സെക്രട്ടറിയേറ്റിലേക്കും തിരഞ്ഞെടുത്തു. വിവി ഗിരീഷ് ജില്ലാ ഭരണാധികാരിയായിരുന്നു.

Hot Topics

Related Articles