‘ഇന്ത്യ എന്റെ രാജ്യമല്ല’: ഫേസ്ബുക്കിലൂടെ രാജ്യത്തെയും ദേശീയപാതകയെയും അവഹേളിക്കുന്ന പോസ്റ്റിട്ട സംഭവത്തിൽ കോട്ടയം പാലാ സ്വദേശിക്കെതിരെ കേസെടുത്ത് പൊലീസ്

കൊച്ചി : ഫേസ്ബുക്കിലൂടെ ദേശീയപാതകയെ അവഹേളിക്കുന്ന പോസ്റ്റിട്ട സംഭവത്തിൽ കോട്ടയം പാലാ സ്വദേശിക്കെതിരെ കേസെടുത്ത് പൊലീസ്. കോട്ടയം സ്വദേശിയായ ആൽബിച്ചൻ മുരിങ്ങയിലിനെതിരെയാണ് ആലുവ എടത്തല പൊലീസ് കേസെടുത്തത്. എടത്തലയിലെ ബിജെപി പ്രാദേശിക നേതാവ് അനൂപിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ദേശീയപാതകയിലെ അശോക ചക്രത്തിന് പകരം മോശം ഇമോജി ഇട്ടുകൊണ്ടുള്ള പോസ്റ്റിനെതിരെയാണ് പരാതി.

Advertisements

ദേശീയപാതകയെ അവഹേളിച്ചുകൊണ്ടുള്ള ഫോട്ടോയ്ക്കൊപ്പം പ്രതിജ്ഞയെയും അധിക്ഷേപിച്ചുകൊണ്ട് പോസ്റ്റിട്ടുണ്ട്.ഇന്ത്യ എന്റെ രാജ്യമല്ലെന്ന തരത്തിൽ അധിക്ഷേപ പരാമർശങ്ങളോടെയാണ് പോസ്റ്റ് എന്നാണ് പരാതി. അമേരിക്കയിൽ കഴിയുന്ന ആൽബിച്ചൻ മുരിങ്ങയിൽ ഫേസ്ബുക്കിൽ ഇന്ത്യയുടെ സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ടും അധിക്ഷേപകരമായ പോസ്റ്റ് ഇട്ടുണ്ടെന്നും പരാതിയുണ്ട്.

Hot Topics

Related Articles