കടനാട് : കാവുംകണ്ടം സെന്റ് മരിയ ഗൊരെത്തി പള്ളി ഗ്രാട്ടോയുടെ ചില്ല് തകർത്ത സാമൂഹ്യവിരുദ്ധരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് കേരളാ കോൺഗ്രസ് ഡെമോക്രറ്റിക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു.വെറും കല്ലു കൊണ്ടുള്ള അക്രമം ആണെന്ന് വിശ്വസിക്കാനാകില്ലെന്നും, നാട്ടിലെ സമാധാന അന്തരീക്ഷം തകർക്കാൻ ആസൂത്രിതമായി ചെയ്താണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്നും പള്ളി സന്ദർശിച്ച ശേഷം സജി പറഞ്ഞു.നിയോജക മണ്ഡലം പ്രസിഡന്റ് ടോമി താണോലിൽ, സെക്രട്ടറി സിബി പാണ്ടിയാംമാക്കൽ എന്നിവരും ഒപ്പമുണ്ടായിരുന്നു.
Advertisements