കോട്ടയം : അതിശക്തമായ കാറ്റിലും മഴയിലും കോട്ടയം മൂലവട്ടം തൃക്കയിൽ ശ്രീ മഹാദേവ ക്ഷേത്രത്തിലെ സ്റ്റേജ് തകർന്നു. ഇന്ന് രാവിലെ 11 മണിയോടുകൂടി ഉണ്ടായ അതിശക്തമായ കാറ്റിലാണ് ക്ഷേത്രത്തിന്റെ മുമ്പിലായി ഉണ്ടായിരുന്ന സ്റ്റേജ് തകർന്നത്. ഈ സമയം ക്ഷേത്രത്തിലോ പരിസരങ്ങളിലോ മറ്റ് ആളുകൾ ഉണ്ടാവാതിരുന്നത് വലിയ ദുരന്തമാണ് ഒഴിവായത്. ശക്തമായ കാറ്റിൽ ക്ഷേത്രത്തിനോട് ചേർന്നുള്ള മറ്റൊരു വീടിന്റെ മുകളിൽ ഇട്ടിരുന്ന ഷീറ്റും പറന്നു പോയി.അതിശക്തമായ കാറ്റിലും മഴയിലും കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വലിയ നാശനഷ്ടങ്ങൾ ഉണ്ടായി.
Advertisements