കോട്ടയം മൂലവട്ടം മുപ്പായിക്കാട് എൽപി സ്കൂളിൽ വായനാദിനം ആചരിച്ചു

മൂലേടം : മുപ്പായിക്കാട് എൽപി സ്കൂളിൽ വായനാദിനം വിവിധ പരിപാടികളോടെ ആചരിച്ചു. ഹെഡ്മിസ്ട്രസ് ഐസി കെ കോര കുട്ടികൾക്ക് വായനാദിന സന്ദേശം നൽകി. കുട്ടികളുമായി അദ്ധ്യാപകർ പുന്നയ്ക്കൽ പബ്ലിക് ലൈബ്രറി സന്ദർശിച്ചു. ലൈബ്രറി മുൻ പ്രസിഡൻ്റ് ജേക്കബ് കുളത്തും പറമ്പിൽ എല്ലാവരേയും സ്വാഗതം ചെയ്തു. ലൈബ്രേറിയൻ സാലിക്കുട്ടി കുട്ടികളെ പുസ്തകങ്ങളും ലൈബ്രറി രജിസ്റ്ററും പരിചയപ്പെടുത്തി.സ്കൂളിൽ ഒന്നാം ക്ലാസിലെ കുട്ടികൾ അക്ഷരക്കാർഡുകൾ വായിക്കുകയും അക്ഷരവൃക്ഷം നിർമ്മിക്കുകയും ചെയ്തു.

Advertisements

രണ്ടാം ക്ലാസിലെ കുട്ടികൾ പദക്കാർഡുകളും മൂന്നും നാലും ക്ലാസുകളിലെ കുട്ടികൾ വായനക്കാർഡുകളും വായിച്ചു.മൂന്ന്, നാല് ക്ലാസുകളിലെ കുട്ടികൾക്ക് വായനാദിനത്തോടനുബന്ധിച്ചുള്ള ക്വിസ് മത്സരം നടത്തി.അദ്ധ്യാപകർ ക്ലാസ് ലൈബ്രറികൾ രൂപീകരിക്കുകയും കുട്ടികൾക്ക് വായിക്കുവാൻ ലൈബ്രറി പുസ്തകങ്ങൾ വിതരണം ചെയ്യുവാനുള്ള ക്രമീകരണങ്ങൾ ചെയ്യുകയും ചെയ്തു

Hot Topics

Related Articles