തലയോലപറമ്പിൽ വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിൽ എം ടി യുടെ നിര്യാണത്തിൽ അനുശോചിച്ചു

തലയോലപറമ്പ് : തലയോലപറമ്പ് വൈക്കം മുഹമ്മദ് ബഷീർ സ്മാരക സമിതി എം ടി വി ഫൗണ്ടേഷൻ, ബഷീർ അമ്മ മലയാളം സാഹിത്യ കൂട്ടായ്മ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ മലയാളത്തിൻ്റെ പ്രിയ കഥാകാരൻ എം ടി യുടെ നിര്യാണത്തിൽ അനുശോചിച്ചു. ബഷീർ സ്മാരക സമിതി വൈസ് പ്രസിഡൻ്റ് മോഹൻ ഡി.ബാബുവിൻ്റെ അധ്യക്ഷതയിൽ തലയോലപറമ്പ് സെൻട്രൽ ജംഗ്ഷനിൽനടന്ന അനുസ്മരണയോഗം വൈക്കം നഗരസഭ ചെയർപേഴ്സൺ പ്രീതാ രാജേഷ് ഉദ്ഘാടനം ചെയ്തു.

Advertisements

രാഷ്ട്രീയ സാംസ്കാരിക പ്രവർത്തകരായ സാബു പി. മണലൊടി, കെ.കെ. ബാബുക്കുട്ടൻ, കെ.ആർ. സുശീലൻ, എം.ജെ. ജോർജ്, തലയോലപറമ്പ് പഞ്ചായത്ത് പ്രസിഡൻ്റ് ഷിജി വിൻസൻ്റ് , ബഷീർ സ്മാരക സമിതി ജനറൽ സെക്രട്ടറി പി.ജി. ഷാജി മോൻ, ഇടവട്ടം ജയകുമാർ, അനിചെള്ളാങ്കൻ, എം.കെ. ശീമോൻ, ഡോ. എസ്. പ്രീതൻ, ആർ. പ്രസന്നൻ, എം.കെ. കണ്ണൻ,ഗിരജനാചാരി,കുമാരി കരുണാകരൻ തുടങ്ങിയവർ സംബന്ധിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.