കോട്ടയം : എകെസിഎച്ച്എംഎസ് കോട്ടയം താലൂക്ക് യൂണിയൻ കമ്മറ്റി ഇന്ന് വൈകിട്ട് രണ്ട് മണിക്ക് നടന്നു.കോട്ടയം വിശ്വഹിന്ദു പരിഷത്ത് ഹാളിൽ വച്ച് നടന്ന കമ്മിറ്റി യൂണിയൻ യോഗം പ്രസിഡന്റ് കരുണാകരൻ പരിപ്പ് അധ്യക്ഷത വഹിച്ചു . സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് പിഎസ് പ്രസാദ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി വി ടി രഘു മുഖ്യപ്രഭാഷണം നടത്തി. യോഗത്തിൽ യൂണിയൻ സെക്രട്ടറി സജികുമാർ പെരുമ്പായിക്കാട്,യൂണിയൻ ഖജാൻജി രാജൻ കോട്ടയം,സംസ്ഥാന കമ്മിറ്റി അംഗങ്ങൾ,കോട്ടയം താലൂക്ക് യൂണിയൻ മഹിളാ സമാജം ഭാരവാഹികൾ,യൂണിയൻ കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
Advertisements