‘കുറ്റകൃത്യങ്ങളെ വെള്ളപൂശാൻ കൊട്ടേഷൻ എടുത്തയാളെന്ന് വിശേഷിപ്പിക്കപ്പെടുന്ന പുരുഷനാണ് പരാതിക്കാരൻ’; രാഹുൽ ഈശ്വറിന്റെ പരാതിയിൽ പ്രതികരണവുമായി എഴുത്തുകാരി കെ ആർ മീര

കോട്ടയം : രാഹുൽ ഈശ്വറിന്റെ പരാതിയിൽ പ്രതികരണവുമായി എഴുത്തുകാരി കെ ആർ മീര.തന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് കെ ആർ മീര പ്രതികരണം നടത്തിയിരിക്കുന്നത്.കൊലക്കുറ്റത്തെ ന്യായീകരിച്ചു എന്ന് പരാതിക്കാരൻ പ്രചരിപ്പിക്കുന്നത് വസ്തുതാ വിരുദ്ധം. താൻ കൊലകൊറ്റത്തെയോ കുറ്റകൃത്യങ്ങളെയോ ഒരുതരത്തിലും ന്യായീകരിച്ചിട്ടില്ല. ടോക്സിക്കായ പുരുഷന്മാർക്ക് കഷായം കൊടുക്കണം എന്നു പറഞ്ഞത് വളച്ചൊടിച്ചു.ഡോക്ടറുടെ മേൽനോട്ടത്തിൽ ആയുർവേദ കഷായം കൊടുക്കണം എന്നാണ് പറഞ്ഞത്.

Advertisements

തന്റെ പരാമർശത്തിന്റെ പേരിൽ കേരളത്തിൽ സ്ത്രീ പുരുഷ സ്പർദ്ധ ഉണ്ടായിട്ടില്ല.തനിക്കെതിരെ പരാതി നൽകിയത് ലൈംഗികാതിക്രമ അനുകൂലി.കുറ്റകൃത്യങ്ങളെ വെള്ളപൂശാൻ കൊട്ടേഷൻ എടുത്തയാളെന്ന് വിശേഷിപ്പിക്കപ്പെടുന്ന പുരുഷനാണ് പരാതിക്കാരൻ. രാഹുൽ ഈശ്വറിന്റെ പേര് പരാമർശിക്കാതെയാണ് കെ ആർ മീരയുടെ ഫേസ്ബുക്ക് പോസ്റ്റ്. കഴിഞ്ഞ ദിവസമായിരുന്നു കോഴിക്കോട് വെച്ച് നടന്ന ലിറ്ററേച്ചർ ഫെസ്റ്റിൽ കെ ആർ മീരയുടെ വിവാദ പരാമർശം ഉണ്ടായത്. ഇതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ നിന്ന് വലിയ വിമർശനങ്ങൾ ആയിരുന്നു കെ ആർ മീരയ്ക്ക് നേരിടേണ്ടിവന്നത്.

Hot Topics

Related Articles