എട്ടു ദിവസമായി തിരുവനന്തപുരത്ത് നിന്നും കാണാതായ കോട്ടയം സ്വദേശി കീബോർഡിസ്റ്റ് രഞ്ജു ജോണിനെ കണ്ടെത്തിയതായി പോലീസ് : കണ്ടെത്തിയത് ബോംബെയിൽ നിന്നും

കോട്ടയം : തിരുവനന്തപുരത്ത് നിന്നും കാണാതായ കോട്ടയം സ്വദേശി കീബോർഡിസ്റ്റ് രഞ്ജു ജോണിനെ ബോംബെയിൽ നിന്ന് കണ്ടെത്തിയതായി പോലീസ്. ഫോൺ സിഗ്നലുകളുടെ പരിശോധനയിലാണ് ബോംബെയിൽ ഇയാൾ ഉള്ളതായി പോലീസിന് മനസ്സിലായത്. തുടർന്ന് കേസ് അന്വേഷിക്കുന്ന ആലപ്പുഴ പോലീസ് ബോംബെ പോലീസുമായി ആശയവിനിമയം നടത്തി. ഇന്ന് രാവിലെ ബോംബെയിൽ നിന്നും ഭാര്യ മാതാവിനെ മറ്റൊരാളുടെ ഫോണിൽ നിന്നും രഞ്ജു വിളിച്ചതായി പറയുന്നു. ഈ നമ്പരിന്റെ സിഗ്നലുകളുടെ പരിശോധനയാണ് രഞ്ജു ബോംബെയിൽ ഉള്ളതായി പോലീസിന് മനസ്സിലായത്. ഉടൻതന്നെ കേസന്വേഷിക്കുന്ന ആലപ്പുഴ പോലീസ് ബോംബെ പോലീസുമായി ബന്ധപ്പെട്ടു. ബോംബെ റെയിൽവേ പോലീസിന്റെ കസ്റ്റഡിയിൽ ആണ് രഞ്ജു ഇപ്പോൾ.ഈ മാസം നാലാം തീയതി മുതലാണ് തിരുവനന്തപുരത്തു നിന്നും രഞ്ജു ജോണിനെ കാണാതായത്.

Advertisements

കോട്ടയം കഞ്ഞിക്കുഴി ഇറഞ്ഞാൽ സ്വദേശിയായ ഇദ്ദേഹം നാലാം തീയതി തിരുവനന്തപുരത്തുള്ള ഭാര്യ വീട്ടിലേക്ക് പോയതായിരുന്നു തുടർന്ന് ഇയാളുടെ ഫോൺ ഓഫ് ആവുകയും കാണാതാവുകയും ചെയ്യുകയായിരുന്നു. തുടർന്ന് തിരുവനന്തപുരം എസ്പിക്ക് കുടുംബം പരാതി നൽകുകയും തുടർന്നുള്ള അന്വേഷണത്തിൽ ആലപ്പുഴയിലാണ് അവസാനമായി രഞ്ജു പരിപാടി അവതരിപ്പിച്ചതായും ആലപ്പുഴ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ കേസ് ആലപ്പുഴ പോലീസിന് കൈമാറുകയും ആയിരുന്നു.വീട്ടുകാരുടെ പരാതിയിൽ തിരച്ചിൽ ഊർജിതമായി നടക്കുമ്പോഴാണ് പോലീസിന് സുപ്രധാനമായ സിഗ്നൽ ലഭിക്കുന്നത്.കേരളത്തിൽ നിന്നുള്ള പോലീസ് സംഘം ഉടൻതന്നെ ബോംബെയിലേക്ക് പോകും. ഇതിനുശേഷമായിരിക്കും ഇദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്യൽ ഉൾപ്പെടെ ഉണ്ടാവുക.

Hot Topics

Related Articles