കുമരകം : കുമരകം കലാഭവൻ്റെ ആഭിമുഖ്യത്തിൽ കലാ സാംസ്കാരിക കൂട്ടായ്മയുടെ ഭാഗമായി കുമരകം പഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ എം.ടി യ്ക്ക് സ്മരണാജ്ഞലിയായി മൗനം ശ്രുതിസാഗരം എന്ന പേരിൽ പാട്ട് കുട്ടം സംഘടിപ്പിച്ചു.മൗനം ശ്രുതിസാഗരം പാട്ട് കുട്ടം പ്രശസ്ത സിനിമ സംവിധായകൻ സുജീഷ് ദക്ഷിണകാശി ഉദ്ഘാടനം ചെയ്തു.ഒരുമ്പെട്ടവൻ ഫെയിം ബാലതാരം കാശ്മീര സുജീഷ് വിശിഷ്ടാതിഥിയായി പങ്കെടുത്തു. കലാഭവൻ വർക്കിംഗ് പ്രസിഡൻ്റ് റ്റി. കെ ലാൽ ജ്യോത്സ്യർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കുമരകം ഗ്രാമ പഞ്ചായത്ത് അംഗം പി.ഐ ഏബ്രഹാം,കലാഭവൻ ഭാരവാഹികളായ എസ് ഡി പ്രേംജി,പി.എസ് സദാശിവൻ,ജയരാജ് എസ്,രാജി സാജൻ,ജഗദമ്മ മോഹനൻ,പി.കെ. വിജയകുമാർ എന്നിവർ സംസാരിച്ചു.എം.ടിയുടെ ഓർമ്മയ്ക്കായി സംഘടിപ്പിച്ച മൗനം ശ്രുതിസാഗരം പാട്ട്കുട്ടത്തിൽ എം.ടി സിനിമയിലെ ഗാനങ്ങൾ ഗായകരായ കാശ്മീര സുജീഷ് ജയരാജ് എസ് അനീഷ് ഗംഗാധരൻ പി.ഐ ഏബ്രഹാം പി.കെ. വിജയകുമാർ സുരേഷ് ടി.കെ ജെനിമോൾ സരളപ്പൻ പി.എം ഷിബു നന്ദനം രാജു കുടയംപടി ജയമോൾ ജോജിമണി റ്റി. എസ്,യേശുദാസ് മോഹൻദാസ് പ്രസാദ് എം.കെ ഷൈജു ആൻസിയസുരേഷ് ചെങ്ങളം എന്നിവർ ആലപിച്ചു.