തിരുവനന്തപുരം : ലൈംഗിക ചൂഷണ പരാതികള്‍ നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയായി ഒരു പരിപാടിയിലും ഇനി പങ്കെടുക്കില്ലെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് . പാലക്കാട്ടെ ജനങ്ങള്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ തിരിച്ചറിഞ്ഞെന്നും വി കെ സനോജ് പറഞ്ഞു. ‘രാഹുല്‍ മാങ്കൂട്ടത്തില്‍, എംഎല്‍എ സ്ഥാനം രാജിവയ്ക്കുക എന്നാവശ്യവുമായി ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച ആത്മാഭിമാന സദസ് യുവതി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വി കെ സനോജ്.രാഹുല്‍ മാങ്കൂട്ടത്തിലിനെ വെളിപ്പിച്ചെടുക്കാന്‍ കഴിയില്ല.
കൂടുതല്‍ തെളിവുകള്‍ പുറത്തുവരുന്നു. രാഹുലിനെതിരെ ഉയര്‍ന്നതെല്ലാം സമാനതകളില്ലാത്ത ആരോപണമാണ്. ഇതെല്ലാം സാമാന്യവല്‍ക്കരിക്കാനുള്ള ശ്രമമാണ് യുഡിഎഫ് നടത്തുന്നത്. ഷാഫി എന്തിന്റെ അടിസ്ഥാനത്തിലാണ് രാഹുലിനെ സംരക്ഷിക്കുന്നത്. വേട്ടക്കരനൊപ്പമാണോ ഷാഫിയെന്നും വികെ സനോജ് ചോദിച്ചു. നാണവും മാനവുമുള്ള വെള്ളത്തില്‍ ഷാഫി കുളിക്കണം. ഷാഫി വടകരയില്‍ ഷോ നടത്തുകയാണ്.കെപിസിസിക്കും രാഹുലിനെ ഭയമാണ്. വെറുക്കപ്പെട്ടവനായി രാഹുല്‍മാറി. രാഹുലിനെതിരെ ജനപ്രതിരോധം ശക്തമായി ഉയരും. ഡിവൈഎഫ്‌ഐയുടെ പ്രതിഷേധം ശക്തമായി തുടരുമെന്നും വി കെ സനോജ് കൂട്ടിച്ചേര്‍ത്തു.