ന്യൂസ് ഡെസ്ക് : സിനിമകള്‍ക്കപ്പുറം സമൂഹത്തിലെ പല കാര്യങ്ങളിലുമുള്ള അഭിപ്രായങ്ങള്‍ തുറന്നുപറയുന്ന താരമാണ് അജു വർഗീസ്. അത്തരത്തില്‍ ഒരു മാദ്ധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ മതപരമായ വിഭാഗീയതയുമായി ബന്ധപ്പെട്ടുള്ള തന്റെ അഭിപ്രായം പങ്കുവച്ചിരിക്കുകയാണ് അദ്ദേഹമിപ്പോള്‍.മതപരമായ വിഭാഗീയത ഭക്ഷണത്തിലെത്തിയാല്‍ സ്ഥിതി മോശമാകുമെന്നും ഇതുവരെ കേരളം പിടിച്ചുനിന്നെങ്കിലും ഇനിയങ്ങോട്ട് ഭിന്നിപ്പിക്കല്‍ ശ്രമം കൂടുമെന്നും അജു പറഞ്ഞു.
‘ഭക്ഷണത്തില്‍ ഈ വിഷയം കൊണ്ടുവന്നാല്‍ അതൊരു വിഭജനത്തിന്റെ ശ്രമമാകും. അത് ഉടനെ അറിയില്ല. പതിയെ വരും. അർബുദം പോലെയാണിത്. ശീലിപ്പിക്കുകയാണ്. ഭക്ഷണത്തിലെത്തുമ്ബോഴാണ് പ്രശ്നം. ഭക്ഷണം എന്നു പറയുന്നത് ബേസിക് നീഡ് ആണ്.ഞാൻ ഉള്‍പ്പെടുന്ന തലമുറയെ ഭയമാണ് മുന്നോട്ടുകൊണ്ടുപോകുന്നത്. തെറ്റ് ചെയ്യരുത്, ഇത് പറ്റും. ആ ഭയത്തിലൂടെ ഈ ഭിന്നിപ്പിക്കലും സംഭവിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സ്കൂളുകളില്‍ കുട്ടികളെന്തിന് മറ്റൊരു കുട്ടിയുടെ മതമറിയണം. കൊവിഡിന് മുൻപ് ഞാൻ താമസിച്ച ഫ്ലാറ്റില്‍ കുട്ടികള്‍ ഇതിനെക്കുറിച്ച് സംസാരിക്കുന്നത് കേട്ടിരുന്നു. ‘- അജു വർഗീസ് പറഞ്ഞു. അതേസമയം, രാഷ്ട്രീയത്തിലേക്ക് വരില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയത്തെ സെല്‍ഫ് ലെസ് ആയിരിക്കുന്നതായിട്ടാണ് കാണുന്നതെന്നും തനിക്കൊരിക്കലും അത് പറ്റില്ലെന്നും അജു വ്യക്തമാക്കി.