ശ്രീകുമാറാണോ സെക്രട്ടറി , പഞ്ചായത്തിന് വിജയമുറപ്പ് ; സ്വരാജ് ട്രോഫിയിൽ മൂന്നാം തവണയും മുത്തമിട്ട് മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത്

കോട്ടയം : മികച്ച തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ സ്വരാജ് ട്രോഫിയിൽ മൂന്നാം തവണയും മുത്തമിട്ട് മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത്. 2020-23 വർഷം ജില്ലയിലെ രണ്ടാം സ്ഥാനവും 2021-22 സംസ്ഥാനതലത്തിൽ മൂന്നാം സ്ഥാനവും നേടിയ മരങ്ങാട്ടുപിള്ളി 2022-23 വർഷം സംസ്ഥാനതലത്തിൽ വീണ്ടും മൂന്നാം സ്ഥാനം നേടിക്കൊണ്ടാണ് ഹാട്രിക് നേട്ടം കരസ്ഥമാക്കിയത് കാർഷിക മേഖലയായ മരങ്ങാട്ടുപിള്ളി കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിന് പ്രഥമ പരിഗണന നൽകി നിരവധി പദ്ധതികൾ നടപ്പിലാക്കുകയുണ്ടായി. സ്ത്രീകൾക്കും കുട്ടികൾക്കും ഇടയിൽ കൃഷിയോടുള്ള ആഭിമുഖ്യം വർദ്ധിപ്പിക്കുന്നതിന് പ്രത്യേകം താല്പര്യമെടുത്തു. കാർഷിക മേഖലയിൽ ഗ്രാമപഞ്ചായത്തിന്റെ ഇടപെടലുകളുടെ പരോക്ഷ നേട്ടമെന്നോണം കൃഷി, മൃഗസംരക്ഷണം, ക്ഷീര മേഖലകളിൽ ഗ്രാമപഞ്ചായത്തിൽ നിന്നും നിരവധി പേർക്ക് സംസ്ഥാന ദേശീയ പുരസ്കാരങ്ങൾ ലഭിക്കുകയുണ്ടായി. ജനപ്രതിനിധികൾക്ക് സ്വയം മുന്നോട്ടു ഇറങ്ങി നെൽകൃഷിയും പൂകൃഷിയും ഒക്കെ നടത്തിയത് മരങ്ങാട്ടുപിള്ളിയുടെ മാത്രം പ്രത്യേകതയായിരുന്നു.കഴിഞ്ഞ വർഷം നടത്തിയ മരങ്ങാട്ടുപിള്ളി ഫെസ്റ്റ് ഏറെ ജനശ്രദ്ധ ആകർഷിച്ചിരുന്നു.

Advertisements

ആരോഗ്യമേഖലയിൽ മരങ്ങാട്ടുപള്ളി പഞ്ചായത്ത് നടത്തിയ ഇടപെടലുകൾ ഏറെ ശ്രദ്ധേയമായിരുന്നു. ആയുർവേദ ആശുപത്രിക്ക് NABH ആക്രഡിറ്റേഷൻ കിട്ടിയതും മികവിനുള്ള അംഗീകാരമായി. ആയുർവേദ ആശുപത്രി വഴി നടപ്പിലാക്കുന്ന യോഗ പരിശീലനം ജീവിതശൈലി രോഗങ്ങളെ നിയന്ത്രിക്കുന്നതിന് വലിയൊരു അളവ് വരെ സഹായകരമാണ് തൈറോയ്ഡ് ക്യാൻസർ രോഗ പരിശോധന ക്യാമ്പുകളും ഏറെ ഫലപ്രദമായി നടപ്പിലാക്കി. ഭിന്നശേഷി ശിശു വയോജന സൗഹൃദമായ നിരവധി പദ്ധതികൾ മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത് ഏറ്റെടുത്തു സ്പോർട്സിനെ ആയുധമാക്കി നടപ്പിലാക്കിയ “SAY NO TO DRUGS, YES TO SPORTS” പദ്ധതികൾ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഊർജ്ജം ഏകുകയും ലോകകപ്പ് ഫുട്ബോൾ ആവേശം യുവാക്കളിൽ നിറക്കുകയും ഉണ്ടായി. പരിസ്ഥിതി മാലിന്യ സംസ്കരണം മേഖലകളിൽ വിദ്യാർഥികളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ പ്രവർത്തനങ്ങൾ ജനശ്രദ്ധ ആകർഷിച്ചു. “CATCH THEM YOUNG” എന്ന് പേരിട്ട് വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് റോഡ് സൗന്ദര്യവൽക്കരണം പ്രശ്നോത്തരി ചിത്രരചന തുടങ്ങിയ പ്രചരണ പരിപാടികൾ നടപ്പിലാക്കി. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സംരഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനും നവ സംരഭകർക്ക് ആത്മവിശ്വാസമേകുന്നതിനും വ്യവസായ, ബാങ്കിംഗ്, വിദഗ്ധരെ പങ്കെടുപ്പിച്ചുകൊണ്ട് നിരവധി പരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി.

ജന സൗഹൃദ തദ്ദേശസ്ഥാപനം എന്ന ലക്ഷ്യത്തോടെ സദ്ഭരണം ലക്ഷ്യമിട്ട് ഗ്രാമപഞ്ചായത്ത് നടത്തിയ പ്രവർത്തനങ്ങൾ സംസ്ഥാന അംഗീകാരം ലഭ്യമാക്കുകയുണ്ടായി ഭാഗമായി സംസ്ഥാനത്തെ ഏറ്റവും മികച്ച ഗ്രാമപഞ്ചായത്ത് ആയി മരങ്ങാട്ടുപള്ളി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 2022-23 വർഷം സംസ്ഥാനത്തെ ഏറ്റവും മികച്ച ഭിന്നശേഷി ജീവനക്കാരനുള്ള പുരസ്കാരം ഗ്രാമപഞ്ചായത്തിലെ സീനിയർ ക്ലർക്ക് പി.എ പ്രമോദിന് ലഭിച്ചതും വലിയ അംഗീകാരമായി.’സ്വരാജ് ട്രോഫി പുരസ്കാരം പ്രഖ്യാപിക്കപ്പെട്ടപ്പോൾ ശ്രീകുമാർ എസ് കൈമൾ പതിവ് തുടരുന്നു .ശ്രീകുമാർ സെക്രട്ടറി ആയിരിക്കുന്ന പഞ്ചായത്തിന് അംഗീകാരം കിട്ടുന്നരീതി ഈ വർഷവും തെറ്റിയില്ല തുടർച്ചയായി മൂന്നാം വർഷവും മരങ്ങാട്ടുപിള്ളിക്ക് ജില്ല സംസ്ഥാനഅംഗീകാരം ലഭിച്ചപ്പോൾശ്രീകുമാറിനുള്ള ഉള്ള അംഗീകാരം കൂടിയായി മാറി.

മുമ്പ് കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയായിരിക്കെ രണ്ടുതവണ ജില്ലയിലെ മികച്ച പഞ്ചായത്തിനുള്ള പുരസ്കാരം ലഭ്യമായിരുന്നു.  ജനാഭിലാഷം സാക്ഷാത്കരിക്കുന്നതിനായി ഭരണസമിതി യോടൊപ്പം ഉദ്യോഗസ്ഥ സംവിധാനത്തെ സക്രിയമാക്കാനായതിൻ്റെ പ്രത്യക്ഷനേട്ടമാണ് ഈ പുരസ്കാര ലഭ്യത. ജന സൗഹൃദ പ്രാദേശിക സർക്കാർ എന്ന ആശയം മുൻനിർത്തിയാണ് മരങ്ങാട്ടുപിള്ളി ഗ്രാമ പഞ്ചായത്ത് പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തുന്നത്. ഇ ഗവേണൻസിലൂടെ സദ്ഭരണം എന്ന ആശയം ഇവിടെ പ്രയോഗ പഥത്തിലെത്തിച്ചിരിക്കുന്നു. പഞ്ചായത്തുകളിൽ വിന്യസിച്ചിരിക്കുന്ന lLGMS സോഫ്റ്റ്വെയർ ഏറ്റവും ഫലപ്രദമായി ഉപയോഗിച്ചതിനുള്ള സംസ്ഥാനത്തെ ഏറ്റവും മികച്ച പഞ്ചായത്ത് ആയി തെരഞ്ഞെടുത്തതിലൂടെ മരങ്ങാട്ടുപിള്ളിയുടെ Eഗവേണൻസ് മികവ് അംഗീകരിക്കപ്പെട്ടു. ജില്ലയിലെ തദ്ദേശസ്വയംഭരണ വകുപ്പുമായി ബന്ധപെട്ട് പരിശീലകനായും വകുപ്പിലെവിവിധ കൂട്ടായ്മകളുടെ കൺവീനർ എന്ന നിലയിലും പ്രവർത്തിച്ചു വരുന്നു. ഞീഴൂർ സ്വദേശിയായ ശ്രീകുമാർ സാമൂഹിക സാംസ്കാരിക മേഖലകളിലും സജീവമാണ്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.