പുരാവസ്തു തട്ടിപ്പ്‌ കേസ് ; കെണിയില്‍ അകപ്പെടുത്തിയത് മൂന്ന് ഉന്നത ഉദ്യോഗസ്ഥർ ; സിബിഐ അന്വേഷണം വേണം ; മോൻസൺ മാവുങ്കൽ

കൊച്ചി : പുരാവസ്തു തട്ടിപ്പ്‌ കേസില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യവുമായി മോൻസണ്‍ മാവുങ്കല്‍. ഇക്കാര്യം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്യും.കേരളത്തിലെ മൂന്ന് ഉന്നത ഉദ്യോഗസ്ഥരാണ് തന്നെ ഈ കെണിയില്‍ അകപ്പെടുത്തിയതെന്നും മോൻസണ്‍ മാവുങ്കല്‍ പറഞ്ഞു. പെരുമ്പാവൂര്‍ കോടതിയില്‍ ഹാജരാക്കിയ ശേഷം ജയിലിലേക്ക് പോകുന്നതിനിടെയായിരുന്നു മോൻസന്റെ ഈ പ്രതികരണം.

Advertisements

അതേസമയം, മോൻസണ്‍ മാവുങ്കലിനെതിരായ പുരാവസ്തു തട്ടിപ്പ് കേസില്‍ കെപിസിസി അധ്യക്ഷൻ കെ സുധാകരന്‍റെ അറസ്റ്റിന് പിന്നാലെ തുടര്‍നടപടികള്‍ നിലച്ചു. കേസില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരെ പ്രതികളാക്കിയിട്ടുണ്ടെങ്കിലും ഇവരെ ചോദ്യം ചെയ്യാൻ പോലും ക്രൈം ബ്രാഞ്ച് കൂട്ടാക്കിയിട്ടില്ല. ക്രൈം ബ്രാഞ്ച് നടപടികള്‍ നിലച്ചത് ആശങ്കയുണ്ടാക്കുന്നുവെന്നും സിബിഐ തന്നെ കേസ് അന്വേഷിക്കണമെന്നും പരാതിക്കാരൻ എം. ടി ഷമീര്‍ ആവശ്യപ്പെട്ടു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.