നവകേരള സദസ് ; ഇറച്ചി മാര്‍ക്കറ്റ് അടച്ചിടണമെന്ന് നഗരസഭാ അധികൃതരുടെ നിര്‍ദേശം ; അടച്ചിടാന്‍ ഉദ്ദേശമില്ലെന്നും വ്യാപാരികള്‍

ന്യൂസ് ഡെസ്ക് : നവകേരള സദസ് നടക്കുന്നതിനാല്‍ കായംകുളത്തെ ഇറച്ചി മാര്‍ക്കറ്റ് അടച്ചിടണമെന്ന് നഗരസഭാ അധികൃതരുടെ നിര്‍ദേശം. എന്നാല്‍, കൂടിയാലോചന നടത്താതെ ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവച്ചതില്‍ വ്യാപാരികള്‍ പ്രതിഷേധത്തിലാണ്.ഔദ്യോഗികമായി നോട്ടിസ് ഒന്നും നഗരസഭ നല്‍കിയിട്ടില്ലെന്നും അടച്ചിടാന്‍ ഉദ്ദേശമില്ലെന്നും വ്യാപാരികള്‍ വ്യക്തമാക്കി.

Advertisements

ശനിയാഴ്ചയാണ് നവകേരള സദസ് കായംകുളത്ത് നടക്കുന്നത്. പരിപാടി നടക്കുന്ന വേദിയില്‍നിന്നു 100 മീറ്റര്‍ അകലെയാണ് ഇറച്ചി മാര്‍ക്കറ്റ് സ്ഥിതി ചെയ്യുന്നത്. പിറ്റേന്ന് ഞായറാഴ്ച ആയതിനാല്‍ കച്ചവടം നിര്‍ത്തിവയ്ക്കാനാവില്ലെന്നും ഉപജീവനമാര്‍ഗമാണെന്നും വ്യാപാരികള്‍ പറയുന്നു.ശനിയാഴ്ച 11നാണ് നവകേരള സദസ്സിനായി മുഖ്യമന്ത്രിയും മന്ത്രിമാരും എത്തുന്നത്. അതിനു മുന്‍പായി ഒമ്ബത് മണി മുതല്‍ അടച്ചിടണമെന്നാണു നിര്‍ദേശം.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.