ഡല്‍ഹി : പഞ്ചാബില്‍നിന്ന് ‘ഡല്‍ഹി ചലോ’ മാർച്ച് പ്രഖ്യാപിച്ച കർഷകസംഘടനകള്‍ പ്രഖ്യാപിച്ച തീവണ്ടി തടയല്‍ ഇന്ന് നടക്കും.രാജ്യവ്യാപകമായി ഉച്ചക്ക് 12 മുതല്‍ വൈകീട്ട് നാലുവരെ നാലു മണിക്കൂർ റെയില്‍പ്പാതകള്‍ ഉപരോധിക്കാനാണ് ആഹ്വാനം. മാർച്ചുമായി പഞ്ചാബ്-ഹരിയാണ അതിർത്തികളില്‍ തുടരുന്ന സംയുക്ത കിസാൻ മോർച്ച രാഷ്ട്രീയേതര വിഭാഗവും കിസാൻ മസ്ദൂർ മോർച്ചയുമാണ് തീവണ്ടി തടയല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പഞ്ചാബിലെയും ഹരിയാനയിലെയും 60 സ്ഥലങ്ങളിലാണ് സമരം നടക്കുന്നത്. വിളകള്‍ക്ക് മിനിമം താങ്ങുവില ആവശ്യപ്പെട്ട് സംയുക്ത കിസാൻ മോർച്ച(നോണ്‍ പൊളിറ്റിക്കല്‍)യുടെ നേതൃത്വത്തില്‍ ഫെബ്രുവരി 13നാണ് പഞ്ചാബില്‍നിന്നും ദില്ലി ചലോ മാർച്ച് ആരംഭിച്ചത്.