ന്യൂസ് ഡെസ്ക് : ഇന്ത്യയില്‍ ഏറ്റവും അവസാനം സൂര്യന്‍ അസ്തമിക്കുന്ന സ്ഥലം ഏതെന്ന് അറിയാമോ? കാണാന്‍ ആഗ്രഹിക്കുന്നവര്‍ നേരെ ഗുജറാത്തിലെ കച്ച് ജില്ലയിലെ ഗുഹാര്‍ മോത്തി ഗ്രാമത്തിലേക്ക് പോന്നോളൂ.രാജ്യത്ത് ഏറ്റവും അവസാനം സൂര്യാസ്തമയം നടക്കുന്ന സ്ഥലമാണിത്. രാത്രി 7.40നാണ് ഇവിടെ സൂര്യനസ്തമിക്കുന്നത്.ഇവിടുത്തെ സൂര്യാസ്തമയത്തിന് പ്രത്യേക ഭംഗിയുണ്ട്. ഓറഞ്ചും പിങ്കും ചേര്‍ന്ന നിറത്തില്‍ ആകാശം കാണപ്പെടുന്ന സമയം കൂടിയാണിത്. ജലാശയങ്ങളിലും ഈ നിറവ്യത്യാസം മനോഹരമായി പ്രതിഫലിക്കാറുണ്ട്.
രാജ്യത്ത് ആദ്യ സൂര്യോദയം നടക്കുന്നത് അരുണാചല്‍പ്രദേശിലെ ഡോംഗിലാണ്. പടിഞ്ഞാറ് നിന്ന് കിഴക്ക് ദിശയിലേക്ക് ഭൂമി ഭ്രമണം ചെയ്യുന്നതാണ് ഈ പ്രതിഭാസത്തിന് കാരണം.ഗുഹാര്‍ മോത്തി സൂര്യാസ്തമയ കാഴ്ചകള്‍ക്ക് മാത്രമല്ല പ്രശസ്തം. പക്ഷി നിരീക്ഷകരുടെ പറുദീസ കൂടിയാണ് ഈ പ്രദേശം. ഫ്‌ളെമിംഗോ പോലുള്ള നിരവധി പക്ഷികള്‍ ഈ പ്രദേശത്തെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ്. നീണ്ട കഴുത്തും ചുവപ്പുകലര്‍ന്ന തൂവലുകളുമുള്ള പക്ഷിയാണ് ഫ്‌ളെമിംഗോ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കൂടാതെ ഗുഹാര്‍ മോത്തിയില്‍ നാരായണ്‍ സരോവര്‍ എന്നൊരു തടാകവുമുണ്ട്. ഒരു തീര്‍ത്ഥാടന കേന്ദ്രം കൂടിയാണിത്. ഭാഗവതത്തില്‍ പരാമര്‍ശിക്കുന്ന അഞ്ച് തടാകങ്ങളില്‍ ഉള്‍പ്പെട്ട തടാകം കൂടിയാണിത്. തടാകത്തിനടുത്ത് ഒരു വന്യജീവി സങ്കേതവുമുണ്ട്. നിരവധി പക്ഷിമൃഗാദികളുടെ വാസസ്ഥലം കൂടിയാണ് ഈ വന്യജീവി സങ്കേതം.
2011ലെ സെന്‍സസ് പ്രകാരം 773.37 ഹെക്ടര്‍ ഏക്കര്‍ വിസ്തൃതിയുള്ള ഗ്രാമമാണ് ഗുഹാര്‍ മോത്തി. 100: 95 ആണ് ഇവിടുത്തെ സ്ത്രീ-പുരുഷ ജനസംഖ്യ. 51.28 ശതമാനമാണ് ഗുഹാര്‍മോത്തിയിലെ സാക്ഷരത നിരക്ക്. അതില്‍ പുരുഷസാക്ഷരത 61 ശതമാനവും സ്ത്രീ സാക്ഷരത 41.05 ശതമാനവുമാണ്. ഗ്രാമത്തില്‍ 42 ഓളം വീടുകളുണ്ട്. 370601 ആണ് ഇവിടുത്തെ പിന്‍കോഡ്.