മാന്നാനം : കുര്യാക്കോസ് ഏലിയാസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ ആതിഥേയത്വം വഹിക്കുന്ന 24-മത് കെ ഇ ട്രോഫി വോളിബോൾ ടൂർണമെന്റിന്റെ ഉദ്ഘാടനം പാലാ നിയോജക മണ്ഡലം എംഎൽഎ മാണി സി കാപ്പൻ നിർവഹിച്ചു. കെ ഇ സ്കൂൾ ഡയറക്ടറും പ്രിൻസിപ്പലും ആയ റവ ഡോ. ജെയിംസ് മുല്ലശ്ശേരി സിഎംഐയുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ കോട്ടയം ജില്ല പഞ്ചായത്ത് മെമ്പർ റോസമ്മ സോണി, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് മെമ്പർ ഷാജി ജോസഫ്, സ്കൂൾ പിടിഎ പ്രസിഡന്റ് അഡ്വക്കേറ്റ് ജയ്സൺ ജോസഫ് ,വൈസ് പ്രസിഡന്റ് ഡോ. ഇന്ദു പി നായർ , പിടിഎ എക്സിക്യൂട്ടീവ് മെമ്പേഴ്സ് ,വൈസ് പ്രിൻസിപ്പൽമാരായ ഷാജി ജോർജ്, റോയ് മൈക്കിൾ ,ഹെഡ്മാസ്റ്റർ കെ ഡി സെബാസ്റ്റ്യൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു. 10, 11, 12 തീയതികളിലായി നടക്കുന്ന ടൂർണമെന്റിന്റെ സെമിഫൈനൽ, ഫൈനൽ മത്സരങ്ങൾ ഞായറാഴ്ച നടക്കും