പാൻകാര്‍ഡ് ആധാറുമായി  ബന്ധിപ്പിച്ചില്ലേ !  ഇതുവരെ പിഴ 600 കോടി ; ലിങ്ക് ചെയ്തിട്ടുണ്ടോ എന്ന് ഉറപ്പാക്കാൻ ചെയ്യേണ്ടത് ഇത്രമാത്രം

ഡല്‍ഹി : പാൻ ആധാറുമായി ബന്ധിപ്പിക്കുന്നതില്‍ കാലതാമസം വരുത്തിയതിന് ഇത് വരെ പിഴയായി 600 കോടി രൂപ സർക്കാർ ഈടാക്കിയതായി റിപ്പോർട്ട്.ഏകദേശം 11.48 കോടി പാൻ ഇതുവരെ ആധാറുമായി ലിങ്ക് ചെയ്തിട്ടില്ലെന്ന് ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ലോക് സഭയില്‍ രേഖാ മൂലം നല്‍കിയ മറുപടിയില്‍ പറഞ്ഞു.

Advertisements

കോടിക്കണക്കിന് പെർമനന്റ് അക്കൗണ്ട് നമ്ബറുകള്‍ ഇപ്പോഴും ബയോ മെട്രിക്ക് ഐഡന്റിറ്റിയുമായി ബന്ധിപ്പിച്ചിട്ടില്ലെന്ന് പങ്കജ് ചൗധരി പാർലമെൻ്റില്‍ അറിയിച്ചു. 2023 ജൂണ്‍ 30 ന് ശേഷം പാനും ആധാറും ലിങ്ക് ചെയ്യാത്തവരില്‍ നിന്ന് 1000 രൂപ പിഴയായി സർക്കാർ ഈടാക്കിയിട്ടുണ്ട്. ബയോമെട്രിക് ആധാറുമായി പാൻ ലിങ്ക് ചെയ്യുന്നതിനുള്ള അവസാന തീയതി 2023 ജൂണ്‍ 30 വരെയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഏകദേശം 11.48 കോടി പാൻ ഇതുവരെ ആധാറുമായി ലിങ്ക് ചെയ്തിട്ടില്ലെന്ന് ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ലോക് സഭയില്‍ രേഖാ മൂലം നല്‍കിയ മറുപടിയില്‍ പറഞ്ഞു.

കോടിക്കണക്കിന് പെർമനന്റ് അക്കൗണ്ട് നമ്പറുകള്‍ ഇപ്പോഴും ബയോ മെട്രിക്ക് ഐഡന്റിറ്റിയുമായി ബന്ധിപ്പിച്ചിട്ടില്ലെന്ന് പങ്കജ് ചൗധരി പാർലമെൻ്റില്‍ അറിയിച്ചു. 2023 ജൂണ്‍ 30 ന് ശേഷം പാനും ആധാറും ലിങ്ക് ചെയ്യാത്തവരില്‍ നിന്ന് 1000 രൂപ പിഴയായി സർക്കാർ ഈടാക്കിയിട്ടുണ്ട്. ബയോമെട്രിക് ആധാറുമായി പാൻ ലിങ്ക് ചെയ്യുന്നതിനുള്ള അവസാന തീയതി 2023 ജൂണ്‍ 30 വരെയായിരുന്നു. ബയോമെട്രിക് ആധാറുമായി പാൻ ലിങ്ക് ചെയ്യുന്നതിനുള്ള അവസാന തീയതി 2023 ജൂണ്‍ 30 ആയിരുന്നു. പാൻകാർഡും ആധാർ കാർഡും ലിങ്ക് ചെയ്തിട്ടുണ്ടോ എന്ന് സംശയമുള്ളവർക്ക് അത് ഉറപ്പാക്കാൻ ഓണ്‍ലൈൻ , എസ് എം എസ് മാർഗം ഉപയോഗിക്കാം.

പാൻ കാർഡും ആധാർ കാർഡും ലിങ്ക് ചെയ്തിട്ടുണ്ടോ എന്ന് സംശയമുള്ളവർക്ക് അത് ഉറപ്പാക്കാൻ ഓണ്‍ലൈൻ, എസ്‌എംഎസ് മാർഗം ഉപയോഗിക്കാം. 

ഓണ്‍ലൈൻ വഴി: https://uidai.gov.in/ എന്ന വെബ്സൈറ്റില്‍ ആധാർ സർവ്വീസസ് എന്ന് ക്ലിക്ക് ചെയ്ത് ആധാർ ലിങ്കിംഗ് സ്റ്റാറ്റസ് എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യിക്കുക. 

12 അക്ക ആധാർ നമ്പരും പാൻ കാർഡ് നമ്പറും നല്‍കുക ഗെറ്റ് ലിങ്കിംഗ് സ്റ്റാറ്റസ് എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. 

നിങ്ങളുടെ ആധാറും പാനും ലിങ്ക് ചെയ്തിട്ടുണ്ടെങ്കില്‍ അത് സ്ക്രീനില്‍ വ്യക്തമായി എഴുതിക്കാണിക്കും.

എ സ് എം എസ് വഴി പരിശോധിക്കാം:

മൊബൈലില്‍ നിന്ന് UIDPAN ( സ്പെയ്സ് ) 112 അക്ക ആധാർ നമ്പർ ( സ്പേസ് ) 10 അക്ക പാൻ നമ്പർ എന്ന ഫോർമാറ്റില്‍ ടൈപ്പ് ചെയ്യുക.

567678 എന്ന നമ്പരിലേക്കോ 56161 എന്ന നമ്പറിലേക്കോ എസ് എം എസ് അയക്കുക.

പാൻ നിങ്ങളുടെ ആധാറുമായി ലിങ്ക് ചെയ്തിട്ടുണ്ടെങ്കില്‍ അത് വ്യക്തമാക്കുന്ന മെസേജ് മറുപടിയായി ലഭിക്കും.

Hot Topics

Related Articles