കോട്ടയം പരിപ്പിൽ മുന്നറിയിപ്പില്ലാതെ റോഡ് പണി ; വാഹന ഗതാഗതത്തിന് തടസ്സം ; പ്രതിഷേധവുമായി നാട്ടുകാർ 

പരിപ്പ് : മുന്നൊരുക്കങ്ങളോ മുന്നറിയിപ്പോ ഇല്ലാതെ റോഡ് പണി ആരംഭിച്ചതോടെ വെട്ടിലായി കോട്ടയം പരിപ്പ് നിവാസികൾ . കോട്ടയം പരിപ്പിലെ ചേനപ്പാടി പാലം മുതൽ തോണിക്കടവിലേക്കുള്ള റോഡിലാണ് മുന്നറിയിപ്പില്ലാതെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. ഇതോടെ പ്രദേശത്തെ വാഹന ഗതാഗതം തടസ്സമായിരിക്കുകയാണ്. റോഡ് നിലവിൽ ജെസിബി ഉപയോഗിച്ച് ഇളക്കുന്ന പ്രവർത്തനങ്ങളാണ് നടക്കുന്നത് ഇതോടെ വാഹന ഗതാഗതവും തടസപ്പെട്ടു. ഇതോടെ പ്രതിഷേധവുമായി രംഗത്ത് എത്തിയിരിക്കുകയാണ് നാട്ടുകാർ. ഇതുവഴിയുള്ള വാഹന ഗതാഗത്തിന് തടസ്സം നേരിടുന്നതായി യാത്രക്കാർ അറിയിച്ചു. മുന്നറിയിപ്പില്ലാത്ത ഈ പ്രവർത്തി ബുദ്ധിമുട്ടുണ്ടാക്കുന്നതായും ഇവർ ജാഗ്രത ന്യൂസിനോട് പറഞ്ഞു.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.