അടുത്ത വർഷം നവംബറോടെ ഒരു കുടുംബം പോലും അതിദരിദ്രരായി കേരളത്തിലുണ്ടാകില്ല : പിണറായി വിജയൻ

തിരുവനന്തപുരം : 2025 നവംബർ ഒന്നോടെ ഒരു കുടുംബം പോലും അതിദരിദ്രരായി കേരളത്തിലുണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.സംസ്ഥാനത്ത് 64,006 കുടുംബങ്ങളാണ് അതിദരിദ്രരായി കണ്ടെത്തിയത്. കഴിഞ്ഞ നവംബർ ഒന്നോടെ ഏകദേശം 40,000 കുടുംബങ്ങള്‍ അതിദരിദ്രാവസ്ഥയില്‍ നിന്ന് മുക്തരായി. ഈ വർഷം നവംബറൊടെ ഏറെക്കുറെ എല്ലാവരും പരമ ദരിദ്രാവസ്ഥയില്‍നിന്ന് മുക്തരാകും.2025 നവംബർ ഒന്നാകുമ്ബോള്‍ കേരളത്തില്‍ ഒരു കുടുംബം പോലും അതിദരിദ്രാവസ്ഥയില്‍ ഉണ്ടാകില്ല.

Advertisements

ഇങ്ങനെ പറയാൻ രാജ്യത്ത് ഏതെങ്കിലും ഒരു സംസ്ഥാനത്തിന് കഴിയുമോ? പ്രഖ്യാപിക്കുന്നത് എന്താണോ അത് നടപ്പാക്കുന്നതാണ് എല്‍ഡിഎഫ് സർക്കാരിന്റെ ഉറപ്പ്. സാമൂഹ്യക്ഷേമ പെൻഷനെ കേന്ദ്ര ധനമന്ത്രി വല്ലാതെ ഇകഴ്‌ത്തിക്കാട്ടുകയാണ്. എന്തിനാണ് ഇത്രയധികം പേർക്ക് പെൻഷൻ കൊടുക്കുന്നതെന്നാണ്‌ അവരുടെ ചോദ്യമെന്നും പിണറായി പറഞ്ഞു. കർഷകത്തൊഴിലാളി പെൻഷൻ 45 രൂപയിലാണ് തുടങ്ങിയത്. അന്ന് എത്ര ശക്തമായിട്ടാണ് ചിലർ അതിനെ എതിർത്തത്. പക്ഷേ, നമ്മള്‍ കൈയൊഴിഞ്ഞില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഒരുവിഭാഗത്തില്‍ മാത്രമായി ഒതുങ്ങിയില്ല. പല വിഭാഗങ്ങളിലേക്ക് പടർന്നു. 2016ല്‍ എല്‍ഡിഎഫ് സർക്കാർ അധികാരത്തില്‍ വരുമ്ബോള്‍ 600 രൂപയായിരുന്നു പെൻഷൻ. ഒന്നരവർഷം വരെ യുഡിഎഫ്‌ സർക്കാർ കുടിശ്ശികയാക്കിയിരുന്നു. ആദ്യം കുടിശ്ശിക കൊടുത്തുതീർത്തു. തുടർന്ന്‌ പെൻഷൻ 600ല്‍ നിന്ന് 1600 രൂപയായി ഉയർത്തി. ഇതും വർധിപ്പിക്കണമെന്നാണ് എല്‍ഡിഎഫ് ആഗ്രഹിക്കുന്നത്. എന്നാല്‍, അതിനു തടയിടാൻ എന്തൊക്കെ ചെയ്യാൻ പറ്റുമെന്നാണ് കേന്ദ്ര സർക്കാർ നോക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.