ഏതെങ്കിലുമൊന്ന് രാജിവെച്ചില്ലെങ്കിൽ രണ്ടിടത്തെ വിജയവും റദ്ദാക്കും ; റായ്ബറേലിയോ , വയനാടോ ? രാഹുൽ ഗാന്ധിയ്ക്ക് മുന്നിലുള്ളത് പത്ത് ദിനങ്ങൾ 

ഡല്‍ഹി:വയനാടും റായ്ബറേലിയിലും വിജയിച്ച രാഹുല്‍ ഗാന്ധി, ഏതെങ്കിലും ഒരു മണ്ഡലത്തിലെ എം.പി സ്ഥാനം രാജിവെച്ചില്ലെങ്കില്‍ രണ്ടിടത്തെ വിജയവും റദ്ദാകും .പത്ത് ദിവസത്തിനുള്ളില്‍ രാഹുല്‍ ഒരുമണ്ഡലം കൈയൊഴിയണം. അതേസമയം ലോക്സഭയിലേക്ക് വിജയിച്ചതോടെ കെസി വേണുഗോപാലിന്റെ രാജ്യസഭാ അംഗത്വം റദ്ദായി

Advertisements

രണ്ടു ലോക്സഭാ മണ്ഡലങ്ങളില്‍ വിജയിച്ചവർ വരണാധികാരിയില്‍ നിന്നും സർട്ടിഫിക്കറ്റ് കൈപ്പറ്റി 14 ദിവസത്തിനുള്ളില്‍ ഒരു മണ്ഡലത്തിലെ രാജി സമർപ്പിക്കണം, ജനപ്രാതിനിധ്യ നിയമത്തിലെ എഴുപതാം വകുപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വയനാട് ഒഴിയാനാണ് സാധ്യത.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഉത്തരേന്ത്യയില്‍ ഇൻഡ്യ മുന്നണി മികച്ച വിജയം നേടിയസ്ഥതിക്ക് രാഹുല്‍ റായ്ബറേലി മണ്ഡലത്തെ പ്രതിനിധീകരിച്ചേക്കും. 17 സീറ്റില്‍ യുപിയില്‍ മത്സരിച്ച കോണ്‍ഗ്രസ്, ആറ് സീറ്റില്‍ വിജയിച്ചിരുന്നു. 

ഏഴു കേന്ദ്രമന്ത്രിമാരെ തോല്‍പ്പിച്ച്‌ ഇൻഡ്യ സഖ്യം യുപിയില്‍ മികച്ച വിജയം തേടിയതോടെ, സംസ്ഥാനത്തെ പാർട്ടി പുനരുജ്ജീവിപ്പിക്കാനാണ് രാഹുല്‍ഗാന്ധിയുടെ ശ്രമം. വയനാട് രാജിവച്ചാല്‍ വീണ്ടും തെരെഞ്ഞെടുപ്പ് നടത്താൻ ആറു മാസം വരെ തെരെഞ്ഞെടുപ്പ് കമ്മീഷന്റെ മുന്നില്‍ സമയമുണ്ട്. കോണ്‍ഗ്രസ് വിമതനായി മഹാരാഷ്ട്രയിലെ സാംഗ്ലിയില്‍ മത്സരിച്ചു വിജയിച്ച വിശാല്‍ പാട്ടീലിനു കോണ്‍ഗ്രസില്‍ ചേരാൻ തടസമുണ്ടെന്ന നിയമോപദേശം പാർട്ടിക്ക് ലഭിച്ചു. സ്വതന്ത്രനായി മത്സരിച്ച്‌ വിജയിച്ച ഒരംഗത്തിനു , പിന്തുണ നല്‍കാമെങ്കിലും ഔഗ്യോഗികമായി ഒരു പാർട്ടിയിലും ചേരാൻ കഴിയില്ല. മറിച്ചു , ഔദ്യോഗികമായി ചേർന്നാല്‍ എംപിസ്ഥാനത്ത് നിന്നും അയോഗ്യനാകും. ആലപ്പുഴയില്‍ നിന്നും വിജയിച്ചു ലോക്സഭയില്‍ അംഗമായതോടെ കെ.സി വേണുഗോപാലിന്റെ രാജ്യസഭയില്‍ നിന്നുള്ള അംഗത്വം റദ്ദായി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.