ശാരീരിക രൂപത്തിനും അതീതമാണ് കലയുടെ ശക്തി ; കലകള്‍ ദൈവികമാണ് : സത്യഭാമയുടെ പരാമർശത്തിൽ പരോക്ഷ പ്രതികരണവുമായി നടനും നർത്തകനുമായ വിനീത് 

ന്യൂസ് ഡെസ്ക് : നിറത്തിന്റെയും രൂപത്തിന്റെയും പേരില്‍ കലാകാരന്‍മാരെ വിലയിരുത്തി വിവാദത്തിലായ നര്‍ത്തകി സത്യഭാമയ്ക്ക് പരോക്ഷ പ്രതികരണവുമായി നടനും നര്‍ത്തകനുമായ വിനീത്.ഏതൊരു ശാരീരിക രൂപത്തിനും അതീതമാണ് കലയുടെ ശക്തി. കലകള്‍ ദൈവികമാണ്, അത്രയും പവിത്രമായ ഒരു പാഠ്യപ്രക്രിയയില്‍ പരിശീലനം നേടുന്നത് ഒരാളെ സംബന്ധിച്ച്‌ വലിയ അനുഗ്രഹമാണെന്നും ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലാണ് വിനീതിന്റെ പ്രതികരണം.

Advertisements

വിനീതിന്റെ പോസ്റ്റിന്റെ പരിഭാഷ-


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

‘പരമ്പരാഗത കലകള്‍ ദൈവികമാണ്, അത്രയും പവിത്രമായ ഒരു പാഠ്യപ്രക്രിയയില്‍ പരിശീലനം നേടുന്നത് ഒരാളെ സംബന്ധിച്ച്‌ വലിയ അനുഗ്രഹമാണത്. ഏതൊരു ശാരീരിക രൂപത്തിനും അതീതമാണ് കലയുടെ ശക്തി. ഒരാള്‍ സ്വന്തം സമര്‍പ്പണത്തിലൂടെയും തപസ്യയിലൂടെയുമാണ് കലയില്‍ വൈദഗ്ധ്യം നേടുന്നത് അഥവാ ‘വിധ്വത്’ നേടുന്നത്. അത്തരത്തില്‍ വിധ്വത് എന്ന അവസ്ഥയിലേക്ക് എത്തുന്ന ഒരാള്‍ക്ക് ആ കലയിലൂടെ ‘സത്വ’ അഥവാ അനശ്വരമായ സന്തോഷവും പ്രത്യേകമായ ഭംഗിയുമുണ്ടാകുന്നു.അങ്ങനെ അവതരിപ്പിക്കപ്പെടുന്ന ഒരു കലാരൂപം കാണുന്നവരില്‍ ബ്രഹ്‌മാനന്ദ രസമുണ്ടാക്കുന്നു. 

ഇത്തരത്തില്‍ ഒരു കലാകാരന്‍ നേടിയെടുക്കുന്ന വൈദഗ്ധ്യം അഥവാ വിധ്വത് ബാഹ്യ ഘടകങ്ങളായ പ്രായം, ശാരീരിക രൂപം മുതലായവയെയെല്ലാം മറികടക്കും. ഈ പാരമ്ബര്യകലയുടെ പവിത്രത കൈമാറ്റം ചെയ്ത് തലമുറകളോളം കാത്തുസൂക്ഷിച്ച എല്ലാ മഹാനായ ആചാര്യന്മാരെയും പ്രണമിക്കുന്നു. പരമ്ബരാഗത കലകളില്‍ പ്രാവീണ്യം നേടുന്നത്തിനായി അടങ്ങാത്ത അഭിനിവേശത്തോടെയെത്തുന്ന ഓരോ വിദ്യാര്‍ഥികളെയും കലാസ്നേഹികളെയും കല അഭ്യസിക്കുന്നവര്‍ എന്ന നിലയില്‍ അറിവ് പകര്‍ന്ന് നല്‍കി അവരെ സമ്ബന്നരാക്കി കലയുടെ പ്രാവീണ്യം മറ്റുള്ളവരിലേക്ക് പകര്‍ന്നു നല്‍ക്കുന്ന രീതി ഇനിയും തുടരാം.’

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.