വിശാഖപട്ടണം : യശസ്വി ജയ്സ്വാളിനെ പ്രശംസിച്ച് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന് ടെന്‍ഡുല്‍ക്കറുടെ ട്വീറ്റ് .ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ടീം ഇന്ത്യയുടെ ആദ്യ ഇന്നിംഗ്സിലാണ് യശസ്വി ജയ്സ്വാള്‍ ഇരട്ട സെഞ്ച്വറി നേടിയത്. 290 പന്തില്‍ 19 ഫോറും 7 സിക്സറും സഹിതം യശസ്വി 209 റണ്‍സെടുത്തു. ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ നേടുന്ന താരമെന്ന നേട്ടവും താരം സ്വന്തമാക്കിയിരുന്നു. ഇംഗ്ലണ്ടിനെതിരെയുള്ള രണ്ടാം ടെസ്റ്റില്‍ ഇരട്ട സെഞ്ചുറിയുമായി ഇന്ത്യന്‍ യുവ ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍ വമ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. ഇതിന് പിന്നാലെയാണ് താരത്തെ പ്രശംസിച്ച് ടെന്‍ഡുല്‍ക്കര്‍ ട്വീറ്റ് ചെയ്തത്.
സച്ചിന്റെ സന്ദേശവും പ്രശംസയും ലഭിച്ചതില്‍ ജയ്സ്വാള്‍ സമൂഹമാധ്യമങ്ങളിലൂടെ സന്തോഷം അറിയിച്ചു.’ഞാന്‍ സച്ചിന് ടെന്‍ഡുല്‍ക്കറുമായും സംസാരിച്ചിരുന്നു. എന്നെ അഭിനന്ദിച്ച അദേഹം കഠിനാധ്വാനം തുടരണം എന്ന് നിര്‍ദേശിച്ചു. സ്ഥിരത നിലനിര്‍ത്തേണ്ട വളരെ പ്രധാനപ്പെട്ട സമയമാണിത് എന്ന് അദേഹം പറഞ്ഞു. സച്ചിന് ടെന്‍ഡുല്‍ക്കറുടെ ആശംസകള്‍ക്ക് നന്ദി പറയുന്നു.സച്ചിന് എപ്പോഴും എന്റെ മാതൃകാ താരമാണ്. വെസ്റ്റ് ഇന്‍ഡീസിനെതിരെ മുൻപ് 171 നേടിയപ്പോള്‍ എനിക്ക് ഡബിള്‍ സെഞ്ചുറി നേടണമെന്നുണ്ടായിരുന്നു. എന്നാലത് സംഭവിച്ചില്ല. കഠിനാധ്വാനം തുടര്‍ന്നാല്‍ റണ്‍സ് സ്വമേധയാ വരും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്റെ ജീവിതചര്യ വളരെ എത്ര നേരം ഉറങ്ങുന്നു, എന്ത് കഴിക്കുന്നു, എങ്ങനെ പരിശീലനം നടത്തുന്നു. എല്ലാം കൃത്യമായി പോകുന്നുണ്ട് എന്നാണ് ഞാന്‍ കരുതുന്നത്. ടീമിനായി കളിക്കാനാണ് ഞാന്‍ എപ്പോഴും ശ്രമിക്കുന്നത്. വിശാഖപട്ടണത്തെ പിച്ച് നല്ലതായിരുന്നു. ക്രീസില്‍ ക്ഷമയോടെ കാലുറപ്പിച്ച് നിന്നാല്‍ മികച്ച ഇന്നിംഗ്സ് കളിക്കാമെന്ന് മനസിലാക്കി. തുടക്കത്തിലെ ടീമിന് വിക്കറ്റുകള്‍ നഷ്ടമായതിനാല്‍ സ്വയം ഉത്തരവാദിത്വമേറ്റെടുത്ത് കളിക്കാനാണ് വിശാഖപട്ടണത്ത് ശ്രമിച്ചത്’ എന്ന് ജയ്സ്വാള്‍ പറഞ്ഞു.