ഇടതുപക്ഷ രാഷ്ട്രീയത്തിൻ്റെ കരുത്തുറ്റ മുഖമായിരുന്നു കാനം രാജന്ദ്രൻ ; കാനത്തിന്റെ വിയോഗത്തിൽ അനുശോചിച്ച് മന്ത്രി സജി ചെറിയാൻ

കൊച്ചി : സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ്റെ നിര്യാണത്തില്‍ മന്ത്രി സജി ചെറിയാൻ അനുശോചനം രേഖപ്പെടുത്തി. ഇടതുപക്ഷ രാഷ്ട്രീയത്തിൻ്റെ കരുത്തുറ്റ മുഖമായിരുന്നു കാനം രാജന്ദ്രൻ. ഇടതുമുന്നണിയുടെ കെട്ടുറപ്പും കരുത്തും സംരക്ഷിക്കാനുള്ള നിലപാടുകളാണ് അദ്ദേഹം എന്നും കൈക്കൊണ്ടിട്ടുള്ളത്. അപ്രതീക്ഷിതവും അങ്ങേയറ്റം വേദനാജനകവുമാണ് കാനത്തിൻ്റെ വിയോഗമെന്നും സജി ചെറിയാൻ പറഞ്ഞു.

Advertisements

ഏറെ നാളുകളുടെ വ്യക്തിബന്ധം അദ്ദേഹവുമായി തനിക്കുണ്ടായിരുന്നുവെന്ന് സജി ചെറിയാൻ സ്മരിച്ചു. അദ്ദേഹത്തിൻ്റെ ഈ അപ്രതീക്ഷിത വേര്‍പാട് നല്‍കുന്ന വേദന വാക്കുകള്‍ക്കുമപ്പുറത്താണ്. കാനത്തിൻ്റെ വിയോഗം കേരളത്തിൻ്റെ ഇടതുപക്ഷ, പുരോഗമന രാഷ്ട്രീയത്തില്‍ സൃഷ്ടിക്കുന്ന വിടവ് വളരെ വലുതാണെന്നും സജി ചെറിയാൻ പറഞ്ഞു.മുഖ്യമന്ത്രി പിണറായി വിജയൻ,സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ, സിപിഐ ദേശീയ സെക്രട്ടറി ഡി രാജ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എന്നിവര്‍ കാനത്തിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.