തിരുവനന്തപുരം : മിത്ത് വിവാദത്തില്‍ സുകുമാരൻ നായരെ പരിഹസിച്ച് പി ജയരാജൻ. വിശ്വാസമാണ് വലുതെന്ന് പറഞ്ഞ സുകുമാരൻ നായരുടെ മുഖത്തെ കുങ്കുമപ്പൊട്ട് വിശ്വാസവും കണ്ണട ശാസ്ത്രവുമാണ് പി ജയരാജൻ പറഞ്ഞു. സങ്കല്‍പ്പങ്ങളെ ശാസ്ത്രത്തിന് പകരം വെക്കാനാകില്ല. സുകുമാരൻ നായര്‍ കഴിഞ്ഞ ദിവസം സ്പീക്കര്‍ ഷംസീറിനെ വല്ലാത്ത രീതിയില്‍ ചിത്രീകരിച്ചുകൊണ്ടും എ കെ ബാലനെ ഇകഴ്ത്തിയും പ്രയോഗം നടത്തി.
വിശ്വാസമാണ് ശാസ്ത്രത്തേക്കാള്‍ വലുതെന്നായിരുന്നു അദ്ദേഹം അന്ന് പറഞ്ഞത്. ആ സമയത്ത് സുകുമാരൻ നായരുടെ മുഖമാണ് ശ്രദ്ധിച്ചത്. സുകുമാരൻ നായരുടെ മുഖത്തെ കുങ്കുമപ്പൊട്ട് വിശ്വാസത്തിന്റെ ഭാഗമാണ്. അതിന് താഴെ ഒരു കണ്ണട ധരിച്ചിട്ടുണ്ട്. അത് ശാസ്ത്രമാണ്. ശാസ്ത്രത്തിന്റെ പുരോഗതിയുടെ ഭാഗമാണത്. സുകുമാരൻ നായര്‍ മൈക്കില്‍ പ്രസംഗിക്കുന്നു. മൈക്ക് ശാസ്ത്രപുരോഗതിയുടെ ഭാഗമാണ്. ഗണപതി പ്ലാസ്റ്റിക് സര്‍ജറിയിലൂടെയാണ് ഉണ്ടായതെന്ന് ഏതെങ്കിലും പുരാണത്തില്‍ പറഞ്ഞിട്ടുണ്ടോ? അങ്ങനെയെങ്കില്‍ വിശ്വാസത്തെ അപകീര്‍ത്തിപ്പെടുത്താൻ ശ്രമിച്ചത് മോദിയാണെന്നും പി ജയരാജൻ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേ സമയം, യുവമോര്ച്ചക്കെതിരെ താൻ നടത്തിയ മോര്‍ച്ചറി പരാമര്‍ശം കലാപാഹ്വാനമല്ലെന്നും പി ജയരാജൻ വിശദീകരിച്ചു. യുവമോര്‍ച്ചയ്ക്ക് മനസ്സിലാകുന്ന ഭാഷയാണ് ഉപയോഗിച്ചതെന്നാണ് ജയരാജന്റെ വിശദീകരണം. സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ മതമാണ് ആര്‍എസ്എസ് വിമര്‍ശനത്തിന്റെ അടിസ്ഥാനം. ഷംസീറിനെ സംരക്ഷിക്കുക എന്നത് കമ്മ്യൂണിസ്റ്റുകാരൻ എന്ന നിലയില്‍ തന്റെ ചുമതലയാണെന്നും ജയരാജൻ പറഞ്ഞു.